Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സാന്റ്പേപ്പര്‍ വിവാദം; ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഡേവിഡ് വാർണർ മടിച്ചെന്ന് റിപ്പോർട്ട്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കേപ് ടൗൺ: ക്രിക്കറ്റ് ലോകത്തെ പിടിച്ചുകുലുക്കിയ പന്തുചുരണ്ടൽ വിവാദത്തിൽ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഓസ്ട്രേലിയൻ മുൻ വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണർ ആദ്യം മടിച്ചിരുന്നുവെന്ന് അന്വേഷണ റിപ്പോർട്ട്. ഓസ്ട്രേലിയൻ കായിക മാധ്യമമായ സ്പോർട്സ് എന്റർടൈൻമെന്റ് നെറ്റ്‌വർക്കാണ് (SEN) ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. വിവാദത്തിന്റെ ഉത്തരവാദിത്തം യുവതാരം കാമറൂൺ ബാൻക്രോഫ്റ്റിൽ മാത്രം ഒതുക്കാനുള്ള നീക്കത്തെച്ചൊല്ലി ഓൾറൗണ്ടർ മിച്ചൽ മാർഷ് വാർണറുമായി ഏറ്റുമുട്ടിയെന്നും റിപ്പോർട്ടിൽ പറയുന്നു.

2018-ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ കേപ് ടൗൺ ടെസ്റ്റിനിടെയാണ് പന്തിന്റെ സ്വഭാവത്തിൽ കൃത്രിമം കാണിക്കാൻ ബാൻക്രോഫ്റ്റ് സാൻഡ്പേപ്പർ ഉപയോഗിച്ചത് ക്യാമറകളിൽ പതിഞ്ഞത്. സംഭവത്തെത്തുടർന്ന് അന്നത്തെ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനും വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണർക്കും 12 മാസത്തെ വിലക്കും ബാൻക്രോഫ്റ്റിന് ഒമ്പത് മാസത്തെ വിലക്കും ലഭിച്ചിരുന്നു.

വിവാദത്തിൽ എങ്ങനെ പ്രതികരിക്കണമെന്ന കാര്യത്തിൽ ഓസ്ട്രേലിയൻ താരങ്ങൾ യോഗം ചേർന്നപ്പോഴാണ് അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുത്തതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ വാർണറുടെ പേര് നേരിട്ട് ഉയർന്നുവന്നിട്ടില്ലാത്തതിനാൽ ഉത്തരവാദിത്തം പങ്കിടാൻ അദ്ദേഹം ആദ്യം തയ്യാറായിരുന്നില്ലെന്നാണ് വിവരം.

ബാൻക്രോഫ്റ്റ് മുഴുവൻ ഉത്തരവാദിത്തവും ഏറ്റെടുക്കാൻ തയ്യാറായപ്പോൾ സ്മിത്ത് കുറ്റത്തിന്റെ പങ്ക് ഏറ്റെടുക്കാൻ സന്നദ്ധത പ്രകടിപ്പിച്ചു. എന്നാൽ വാർണർ മാറിനിൽക്കാൻ ശ്രമിച്ചതോടെ മിച്ചൽ മാർഷ് ശക്തമായി എതിർത്തു. ഉത്തരവാദിത്തത്തിൽനിന്ന് വാർണറിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് മാർഷ് നിലപാടെടുത്തതായും റിപ്പോർട്ടിലുണ്ട്.

‘ഞാൻ കുറ്റം ഏറ്റെടുക്കാം, പക്ഷേ അതിന്റെ മുഴുവൻ ഭാരവും എന്റെ തലയിൽ വെക്കരുത്’ എന്നായിരുന്നു മാർഷിനോടുള്ള വാർണറുടെ പ്രതികരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഒടുവിൽ വാർണർക്ക് ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

വിവാദം നടന്ന് എട്ട് വർഷത്തിന് ശേഷമാണ് സംഭവവുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകൾ പുറത്തുവരുന്നത്. വിലക്ക് ലഭിച്ച മൂന്ന് താരങ്ങൾക്കപ്പുറത്തേക്കും പന്തുചുരണ്ടൽ പദ്ധതിയെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്ന് മുൻ ഓസ്ട്രേലിയൻ താരം ഉസ്മാൻ ഖവാജ തന്റെ ആത്മകഥയിൽ വെളിപ്പെടുത്തിയതും പുതിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് മുഴുവൻ ടീമും കൂട്ടായ ഉത്തരവാദിത്തം ഏറ്റെടുക്കാതിരുന്നതെന്നും ഖവാജ ചോദിച്ചിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix