Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

നവംബർ 27ന് രാഷ്ട്രപതി ഗുരുവായൂരിൽ; കർശന ഗതാഗത നിയന്ത്രണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഗുരുവായൂർ ∙ രാഷ്ട്രപതി ദ്രൗപദി മുർമു 27ന് ഗുരുവായൂർ ക്ഷേത്രദർശനം നടത്തും. 3ന് അരിയന്നൂർ ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ ഇറങ്ങും. ശ്രീവത്സം ഗെസ്റ്റ് ഹൗസിൽ നിന്ന് 3.50ന് ക്ഷേത്രദർശനത്തിനു പുറപ്പെടും. 4.15 വരെ ക്ഷേത്രത്തിൽ. 4.30ന് ഗുരുവായൂരിൽ നിന്നു മടങ്ങും. രാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി ചൂണ്ടൽ മുതൽ ഗുരുവായൂർ കാരക്കാട് ജംക്‌ഷൻ വരെ ഉച്ചയ്ക്ക് ഒന്നിനു ശേഷം ഗതാഗതം അനുവദിക്കില്ല.സ്വകാര്യ ബസുകൾ പടിഞ്ഞാറെനട കമ്പിപ്പാലത്തിനു സമീപം മായ ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്യണം. ചാവക്കാട്, പൊന്നാനി ഭാഗത്തുനിന്നുള്ള ടോറസ്, ടിപ്പർ ലോറികൾ ചാവക്കാട് ജംക്‌ഷനു മുൻപായും പാവറട്ടിയിൽനിന്നു വരുന്നവ പഞ്ചാരമുക്ക് ജംക്‌ഷനു മുൻപായും പാർക്ക് ചെയ്യണം. തൃശൂരിൽനിന്നുള്ള വാഹനങ്ങൾ ചൂണ്ടലിൽനിന്ന് കുന്നംകുളം വഴി ഗുരുവായൂരിലെത്തണം. ഇന്നർ, ഔട്ടർ റിങ് റോഡുകളിൽ പാർക്കിങ് പൂർണമായും നിരോധിക്കും. ട്രയൽ റണ്ണിന്റെ ഭാഗമായി 26നും നിയന്ത്രണങ്ങൾ ഉണ്ടാകുമെന്ന് അസി.പൊലീസ് കമ്മിഷണർ എം.സുരേന്ദ്രൻ അറിയിച്ചു.
കർശന ഗതാഗതനിയന്ത്രണം
രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സന്ദർശനത്തിന്റെ ഭാഗമായി 27നു രാവിലെ 9 മുതൽ തൃശൂർ നഗരത്തിലും പരിസര മേഖലകളിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. മണ്ണുത്തി, കിഴക്കേക്കോട്ട, പെൻഷൻമൂല, ചെമ്പൂക്കാവ്, പാട്ടുരായ്ക്കൽ, പൂങ്കുന്നം റൂട്ടിലും സ്വരാജ് റൗണ്ടിലും സമീപ റോഡുകളിലും പാർക്കിങ് കർശനമായി നിരോധിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix