Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സൗരവ് ദാസിനെതിരായ ലുക്ക് ഔട്ട് സർക്കുലർ മഹാരാഷ്ട്ര പൊലീസിന്റെ ആവശ്യപ്രകാരം; കേന്ദ്രം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: മഹാരാഷ്ട്ര പൊലീസിന്റെ ആവശ്യപ്രകാരമാണ് സി.ജെ.പി. നേതാവ് സൗരവ് ദാസിനെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചതെന്ന് കേന്ദ്ര സർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. സൗരവ് ദാസിന്റെ പാസ്‌പോർട്ടിലെ ചില പൊരുത്തക്കേടുകൾ അദ്ദേഹത്തിന്റെ ഇന്ത്യൻ പൗരത്വത്തെത്തന്നെ ചോദ്യം ചെയ്യുന്നതാണെന്നും കേന്ദ്രം കോടതിയിൽ വ്യക്തമാക്കി.

യു.കെ. യാത്ര തടഞ്ഞ എമിഗ്രേഷൻ വിഭാഗത്തിന്റെ നടപടിക്കെതിരെ സൗരവ് ദാസ് നൽകിയ ഹർജി പരിഗണിക്കവെയാണ് കേന്ദ്ര സർക്കാർ നിലപാട് അറിയിച്ചത്. നവംബർ 23-നാണ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചത്. ഇതുമായി ബന്ധപ്പെട്ട് ദാസിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നെങ്കിലും മറുപടി ലഭിച്ചിട്ടില്ലെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ ചേതൻ ശർമ കോടതിയെ അറിയിച്ചു.

എന്നാൽ, തനിക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ച വിവരം അറിയിച്ചിട്ടില്ലെന്ന് സൗരവ് ദാസിന്റെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. സർക്കുലറിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു. എന്നാൽ, അഭിഭാഷകർക്ക് സ്വതന്ത്രമായി വിവരങ്ങൾ ശേഖരിക്കാമെന്നും തുടർന്ന് സർക്കുലറിനെതിരെ നിയമനടപടി സ്വീകരിക്കാമെന്നും കേന്ദ്രത്തിന്റെ അഭിഭാഷകൻ വാദിച്ചു.

യാത്ര തടഞ്ഞതിനെതിരായ ഹർജിയിൽ വിദേശകാര്യ മന്ത്രാലയത്തിനും റീജിയണൽ പാസ്‌പോർട്ട് ഓഫീസർക്കും ഡൽഹി ഹൈക്കോടതി നോട്ടീസ് അയച്ചു. കേസ് ഡിസംബർ ഒമ്പതിന് വീണ്ടും പരിഗണിക്കും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix