Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ടി.ഐ. മധുസൂദനന്റെ കൊലവിളി പ്രസംഗം ആശങ്കാജനകം; വിമർശനവുമായി കെ.കെ. രമ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ: ധനരാജ് വധക്കേസിലെ കോടതി വിധിക്കെതിരെ വിവാദ പരാമർശം നടത്തിയ പയ്യന്നൂർ മുൻ എംഎൽഎയും സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ടി.ഐ. മധുസൂദനനെതിരെ രൂക്ഷ വിമർശനവുമായി കെ.കെ. രമ എംഎൽഎ. മനുഷ്യനെ പച്ചയ്ക്ക് വെട്ടിക്കൊല്ലാൻ മടിയില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുന്ന തരത്തിലുള്ള പ്രസംഗമാണ് മധുസൂദനൻ നടത്തിയതെന്നും ഇത് ആശങ്കാജനകമാണെന്നും രമ മാധ്യമങ്ങളോട് പറഞ്ഞു.

കൊലവിളി പ്രസംഗങ്ങൾ ഇതാദ്യമായല്ലെന്നും ധനരാജ് വധക്കേസിൽ പ്രതികൾ ശിക്ഷിക്കപ്പെടാതിരുന്നതിന് ഉത്തരവാദി സിപിഐഎം ആണെന്നും കെ.കെ. രമ ആരോപിച്ചു. പിണറായി വിജയൻ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്താണ് കേസിന്റെ കോടതി നടപടികൾ പൂർത്തിയായത്. തെളിവുകൾ ഹാജരാക്കാനോ സാക്ഷികളെ കോടതിയിലെത്തിക്കാനോ കഴിയാത്തതിന്റെ ജാള്യം മറയ്ക്കാനാണ് ഇപ്പോഴത്തെ പ്രസ്താവനകളെന്നും രമ കുറ്റപ്പെടുത്തി.

കോടതി ശിക്ഷിച്ചില്ലെങ്കിൽ പാർട്ടിക്കോടതി ശിക്ഷിക്കുമെന്ന വെല്ലുവിളിയാണ് മധുസൂദനൻ നടത്തുന്നതെന്നും രമ പറഞ്ഞു. പൊതുസമൂഹത്തെയും കോടതിയെയും വെല്ലുവിളിക്കുകയും കൊലവിളി നടത്തുകയും ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കണം. കീഴ്‌ക്കോടതി ശിക്ഷിച്ചില്ലെങ്കിൽ മേൽക്കോടതിയെ സമീപിച്ച് ശിക്ഷ ഉറപ്പാക്കാനുള്ള നടപടികളാണ് രാഷ്ട്രീയ പാർട്ടികൾ സ്വീകരിക്കേണ്ടതെന്നും അവർ പറഞ്ഞു.

കേസ് നടത്തുന്നതിനായി പിരിച്ച ലക്ഷങ്ങൾ എവിടെയെന്നും പ്രതികൾക്ക് കൃത്യമായ ശിക്ഷ ഉറപ്പാക്കാൻ കഴിയാതിരുന്നത് എന്തുകൊണ്ടാണെന്നും കെ.കെ. രമ ചോദിച്ചു. ഈ ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടത് പാർട്ടി നേതൃത്വമാണെന്നും അവർ ചൂണ്ടിക്കാട്ടി.

ടി.ഐ. മധുസൂദനന്റെ പ്രസംഗം സിപിഐഎം നേതാക്കളുടെ പൊതുവായ ശൈലിയാണെന്നും അതുകൊണ്ടാണ് വിഷയത്തിൽ പ്രതികരിക്കാൻ നേതൃത്വം തയ്യാറാകാത്തതെന്നും രമ ആരോപിച്ചു. പാർട്ടിക്കോടതി ശിക്ഷിക്കുമെന്ന് പരസ്യമായി പ്രഖ്യാപിക്കുന്ന നേതാക്കളുടെ ചിന്താഗതിയാണ് രാഷ്ട്രീയ കൊലപാതകങ്ങളിലേക്ക് നയിക്കുന്നതെന്നും കെ.കെ. രമ പറഞ്ഞു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix