Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഒരു മണിക്കൂർ നീണ്ട കനത്ത മഴ; വെള്ളത്തിനടിയിലായി തിരുവനന്തപുരം നഗരം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ഒരു മണിക്കൂർ നീണ്ട ശക്തമായ മഴയിൽ തിരുവനന്തപുരം നഗരം വെള്ളക്കെട്ടിലായി. രാവിലെ 11.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ പെയ്ത കനത്ത മഴയാണ് നഗരത്തിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചത്.

തമ്പാനൂരിലും പരിസരപ്രദേശങ്ങളിലുമാണ് വെള്ളക്കെട്ട് രൂക്ഷമായത്. റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ വെള്ളത്തിൽ മുങ്ങി. റോഡുകളിൽ വെള്ളം നിറഞ്ഞതോടെ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. സമീപത്തെ കടകളിലും ഓഫീസുകളിലും വെള്ളം കയറി.

തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലേക്ക് പോകാനെത്തിയ യാത്രക്കാരും ദുരിതത്തിലായി. ആശുപത്രിയിൽ എത്തിയപ്പോഴാണ് ഇത്രയും വലിയ വെള്ളക്കെട്ടിൽ കുടുങ്ങിയതെന്ന് ഒരു യാത്രക്കാരൻ പ്രതികരിച്ചു. കുട്ടനാട്ടുകാരായ തങ്ങൾ പോലും തലസ്ഥാനത്ത് ഇത്രയും വെള്ളക്കെട്ട് പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

ഓടകൾ കൃത്യമായി വൃത്തിയാക്കാത്തതാണ് വെള്ളക്കെട്ടിന് കാരണമെന്ന് യാത്രക്കാർ ആരോപിച്ചു. ആമയിഴഞ്ചാൻ തോട്ടിൽ റെയിൽവേയുടെ ഭാഗത്തുള്ള ഓട അടഞ്ഞതാണ് പ്രശ്നമെന്നും ചിലർ ചൂണ്ടിക്കാട്ടി. മുൻപ് ഓപ്പറേഷൻ അനന്തയുടെ ഭാഗമായി ഓടകൾ വൃത്തിയാക്കുകയും കയ്യേറ്റങ്ങൾ ഒഴിപ്പിക്കുകയും ചെയ്തതോടെ വെള്ളക്കെട്ട് കുറഞ്ഞിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു.

അതേസമയം, വെള്ളക്കെട്ടിന് കാരണം കോർപറേഷന്റെ വീഴ്ചയാണെന്ന് സിപിഎമ്മും കോൺഗ്രസും ആരോപിച്ചു. ഓടകൾ കൃത്യമായി വൃത്തിയാക്കാത്തതും ശുചീകരണ തൊഴിലാളികളുടെ കുറവുമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ഉയരുന്ന വിമർശനം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix