Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

എല്ലാ ജില്ലകളിലും പരീക്ഷാകേന്ദ്രങ്ങൾ ഒരുക്കി എൻടിഎ; ഡിസംബർ 6 വരെ അപേക്ഷിക്കാം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: രാജ്യത്തെ എല്ലാ ജില്ലകളിലും പരീക്ഷാകേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് നടപടികളുമായി നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.). കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷകൾക്കും (സി.ബി.ടി.) പേപ്പർ-പെൻ പരീക്ഷകൾക്കും (പി.പി.ടി.) സൗകര്യങ്ങളുള്ള സ്ഥാപനങ്ങളിൽനിന്ന് എൻ.ടി.എ. താത്പര്യപത്രം ക്ഷണിച്ചു. പ്രവേശനപ്പരീക്ഷകൾക്കായി വിദ്യാർഥികൾ ദീർഘദൂരം സഞ്ചരിക്കേണ്ട സ്ഥിതിയൊഴിവാക്കാനാണിത്. ഓരോ ജില്ലയിലും കുറഞ്ഞത് ഒരു പ്രധാന പരീക്ഷാ കേന്ദ്രമെങ്കിലും സജ്ജമാക്കാനാണു ശ്രമം. അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാനായി സമീപത്ത് ബാക്കപ്പ് കേന്ദ്രങ്ങളുമൊരുക്കും.
നിലവിലെ പരീക്ഷാസൗകര്യങ്ങളിലെ കുറവുകളും മേൽനോട്ടത്തിനുള്ള ഉദ്യോഗസ്ഥരുടെ കുറവും പരിഹരിക്കുന്നതിന്റെ ഭാഗമായാണു നടപടി.

സ്‌കൂളുകൾ, കോളേജുകൾ, സർവകലാശാലകൾ, പോളിടെക്‌നിക്കുകൾ, ഐ.ടി.ഐ.കൾ, നൈപുണി വികസന കേന്ദ്രങ്ങൾ, അംഗീകൃത സി.ബി.ടി. സേവനദാതാക്കൾ തുടങ്ങി നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്ന സ്ഥാപനങ്ങൾക്ക് അപേക്ഷിക്കാം.

സി.ബി.ടി. കേന്ദ്രങ്ങൾക്ക് ഒറ്റ ഷിഫ്റ്റിൽ പ്രവർത്തിപ്പിക്കാൻ കുറഞ്ഞത് 285 കംപ്യൂട്ടറുകൾ വേണം. പി.പി.ടി. കേന്ദ്രങ്ങൾക്ക് കുറഞ്ഞത് 250 സീറ്റുവേണം. കുടിവെള്ളവും ശൗചാലയവും ഉൾപ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളുമുണ്ടായിരിക്കണം.

പരീക്ഷാ നവീകരണത്തിനായി കേന്ദ്രസർക്കാർ നിയോഗിച്ച നന്ദൻ നിലേകനി സമിതി വിവിധ സംസ്ഥാനങ്ങളുമായി ചർച്ചകൾ നടത്തുന്ന ഘട്ടത്തിലാണ് എൻ.ടി.എ.യുടെ നീക്കം.

പ്രാദേശിക ഓഫീസുകൾ സ്ഥാപിക്കുന്നതും നിരീക്ഷണ സംവിധാനങ്ങൾ ശക്തമാക്കുന്നതുമുൾപ്പെടെയുള്ള വിപുലമായ പരിഷ്‌കാരങ്ങൾ എൻ.ടി.എ.യിൽ നടപ്പാക്കിവരുകയാണ്. നിലവിൽ നിശ്ചയിച്ചിട്ടുള്ള പരീക്ഷകളുടെ നടത്തിപ്പിൽ മാറ്റങ്ങളുണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix