Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സൗദിയിലെ എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെ മിസൈൽ ആക്രമണം; നേപ്പാൾ സ്വദേശി മരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

റിയാദ്: സൗദി അറേബ്യയിലെ ജിസാൻ മേഖലയിലുള്ള എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെ മിസൈൽ ആക്രമണം. വ്യാഴാഴ്ച നടന്ന ആക്രമണത്തെ തുടർന്ന് ശുദ്ധീകരണശാലയിൽ തീപിടിത്തമുണ്ടായി. അഗ്നിശമന സേന ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.

ആക്രമണത്തിൽ നേപ്പാൾ സ്വദേശിയായ ഒരു തൊഴിലാളി മരിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരവധി തൊഴിലാളികൾക്ക് പരിക്കേറ്റു. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സയും വൈദ്യസഹായവും നൽകിവരികയാണ്.

ആക്രമണത്തെ തുടർന്ന് ശുദ്ധീകരണശാലയിലെ ചില പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. രക്ഷാപ്രവർത്തകരും സാങ്കേതിക വിദഗ്ധരും ഉടൻ സ്ഥലത്തെത്തി തുടർനടപടികൾ ആരംഭിച്ചു.

റിഫൈനറിയിലുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനും മറ്റ് ഭാഗങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്ന് സൗദി ഊർജ മന്ത്രാലയ അധികൃതർ അറിയിച്ചു. മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix