കൊച്ചി: തന്റെ കുടുംബജീവിതത്തെക്കുറിച്ചും അഭിനയത്തോടുള്ള നിലപാടുകളെക്കുറിച്ചും തുറന്നുപറഞ്ഞ് നടി സ്വാസിക വിജയ്. ‘കുലസ്ത്രീ’ എന്ന വിശേഷണത്തിന് താൻ അർഹയല്ലെന്ന് താരം വ്യക്തമാക്കി. കുടുംബജീവിതത്തിൽ സമാധാനത്തിന് പ്രാധാന്യം നൽകുന്ന വ്യക്തിയാണ് താനെന്നും അത്തരമൊരു സാഹചര്യം വന്നാൽ അഭിനയം നിർത്താൻ പോലും തയ്യാറാണെന്നും സ്വാസിക പറഞ്ഞു.
സിനിമയും കുടുംബജീവിതവും ഒരുപോലെ മുന്നോട്ടുകൊണ്ടുപോകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും കുടുംബത്തിൽ അസ്വസ്ഥതകൾ സൃഷ്ടിച്ചുകൊണ്ട് അഭിനയിക്കാൻ താൽപര്യമില്ലെന്നാണ് താരത്തിന്റെ നിലപാട്.
താലി ധരിക്കുന്നതും സിന്ദൂരം ചാർത്തുന്നതും സ്വന്തം ഇഷ്ടമാണെന്നും മറ്റുള്ളവരെ ബോധ്യപ്പെടുത്താനല്ലെന്നും സ്വാസിക വ്യക്തമാക്കി. ഓരോരുത്തർക്കും അവരവരുടെ വ്യക്തിസ്വാതന്ത്ര്യമുണ്ടെന്നും താരം കൂട്ടിച്ചേർത്തു




