Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

‘ശിവന്‍കുട്ടി ഞങ്ങളെ കാര്യങ്ങള്‍ പഠിപ്പിക്കേണ്ട’ വെള്ളക്കെട്ടിന്റെ കാരണം വ്യക്തമാക്കും; ശാസ്ത്രീയ പഠനം നടത്തുമെന്ന് മേയർ വി.വി. രാജേഷ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ ഒറ്റ മഴയിൽ രൂപപ്പെട്ട രൂക്ഷമായ വെള്ളക്കെട്ടിന്റെ കാരണം ഒരാഴ്ചയ്ക്കുള്ളിൽ വ്യക്തമാക്കുമെന്ന് മേയർ വി.വി. രാജേഷ്. സംഭവത്തിൽ ശാസ്ത്രീയമായ പഠനം നടത്തി കണ്ടെത്തലുകൾ പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുമെന്നും കോർപ്പറേഷൻ ജീവനക്കാരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയാൽ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു ദിവസം പെയ്യേണ്ട മഴ ഒരു മണിക്കൂറിനുള്ളിൽ പെയ്തതാണ് നഗരത്തിൽ വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണമായതെന്ന് മേയർ പറഞ്ഞു. വിവിധ ഭാഗങ്ങളിൽനിന്ന് ഒഴുകിയെത്തിയ മാലിന്യം ഡ്രെയിനേജുകളിൽ അടിഞ്ഞുകൂടിയതോടെ വെള്ളം ഒഴുകിപ്പോകേണ്ട ഭാഗങ്ങൾ തടസ്സപ്പെട്ടു. വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനങ്ങളിലെ ഗ്രില്ലുകൾ ചെറുതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇത്തരം കാര്യങ്ങൾ നിർമാണഘട്ടത്തിൽ തന്നെ ശ്രദ്ധിക്കേണ്ടതായിരുന്നു. ഡ്രെയിനേജുകളുടെ സ്ലാബുകൾ ഇളക്കി പരിശോധിക്കേണ്ടത് ബന്ധപ്പെട്ട വകുപ്പുകളാണെന്നും മേയർ പറഞ്ഞു. അതേസമയം, മാലിന്യസംസ്കരണത്തിന് സംസ്ഥാന സർക്കാർ കൃത്യമായ പദ്ധതി തയ്യാറാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നഗരത്തിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട് ബിജെപി ഭരണസമിതിക്കെതിരെ വിമർശനം ഉന്നയിച്ച മുൻ മന്ത്രി വി. ശിവൻകുട്ടിക്കെതിരെയും മേയർ രൂക്ഷമായി പ്രതികരിച്ചു. 45 വർഷം ഭരിച്ചവരാണ് ഇപ്പോൾ വിമർശനവുമായി രംഗത്തെത്തുന്നതെന്നും സ്മാർട്ട് സിറ്റി പദ്ധതി നടപ്പിലാക്കിയത് ആരാണെന്നും അദ്ദേഹം ചോദിച്ചു.

വെള്ളക്കെട്ടുണ്ടായപ്പോൾ പൊലീസുകാർ നടത്തിയ ഇടപെടലുകളെ മേയർ അഭിനന്ദിച്ചു. നഗരത്തിന് പ്രതിസന്ധിയുണ്ടായപ്പോൾ പൊലീസുകാർ ഒരുമിച്ച് പ്രവർത്തിച്ചുവെന്നും അവരെ പ്രകോപിപ്പിക്കുന്ന നിലപാടാണ് ശിവൻകുട്ടിയും മുൻ മേയർ വി.കെ. പ്രശാന്തും സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിക്കുന്നതിനെതിരെയും മേയർ വിമർശനം ഉന്നയിച്ചു.

‘ശിവൻകുട്ടി ഞങ്ങളെ കാര്യങ്ങൾ പഠിപ്പിക്കേണ്ട. അദ്ദേഹം മേയറായിരുന്ന കാലത്താണ് നഗരത്തിന്റെ വികസനസാധ്യതകളുടെ വേരറ്റത്. വിളപ്പിൽശാലയിലെ പ്രശ്നം പരിഹരിക്കുന്നതിന് പകരം ഗുണ്ടായിസത്തിലൂടെയാണ് കാര്യങ്ങൾ തീർക്കാൻ ശ്രമിച്ചത്. അദ്ദേഹത്തിന്റെ വികലമായ കാഴ്ചപ്പാടാണ് നഗരത്തെ തകർത്തത്’, എന്നായിരുന്നു മേയറുടെ പ്രതികരണം.

മാലിന്യസംസ്കരണ സംവിധാനങ്ങൾ പഠിക്കാനാണ് ഗോവ സന്ദർശിച്ചതെന്നും അവിടെനിന്ന് മനസ്സിലാക്കിയ കാര്യങ്ങൾ തിരുവനന്തപുരത്ത് നടപ്പാക്കാനുള്ള ശേഷി തനിക്കുണ്ടെന്നും വി.വി. രാജേഷ് പറഞ്ഞു. മുൻ മേയർ വി.കെ. പ്രശാന്തിന്റെ കാലത്തെ സ്മാർട്ട് സിറ്റി റോഡ് നിർമാണത്തിൽ ആയിരം കോടി രൂപ നഷ്ടപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു.

തലസ്ഥാനത്തെ വെള്ളക്കെട്ടിനെച്ചൊല്ലി ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള രാഷ്ട്രീയ പോര് തുടരുന്നതിനിടെയാണ് ഒരാഴ്ചയ്ക്കുള്ളിൽ ശാസ്ത്രീയ പഠനറിപ്പോർട്ട് പുറത്തുവിടുമെന്ന മേയറുടെ പ്രഖ്യാപനം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix