Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പാർക്കിലെ ബെഞ്ചിലിരുന്ന് കരഞ്ഞതിന് യുവതിക്ക് 2,500 രൂപ പിഴ; നടപടിക്കെതിരെ വിമർശനം – ‘ഇതിലെവിടെയാണ് മനുഷ്യത്വം?’

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബെർലിൻ∙ പാർക്കിലെ ബെഞ്ചിലിരുന്ന് കരഞ്ഞതിന് ജർമൻ യുവതിക്ക് പിഴ ചുമത്തി. ഒക്ടോബർ 25-ന് ജർമനിയിലെ ഗെൽസൻകിർഷനിലാണ് സംഭവം. കുട്ടികൾക്കൊപ്പം കയറേണ്ട പാർക്കിൽ ഒറ്റയ്ക്ക് കയറിയതിനാണ് ഹാന (31) എന്ന യുവതിയ്ക്ക് നടപടി നേരിടേണ്ടി വന്നത്.
പഠനഭാരവും സാമ്പത്തിക പ്രതിസന്ധിയും കാരണം ഹാന വല്ലാത്ത ബുദ്ധിമുട്ടിലായിരുന്നു. അൽപം ആശ്വാസം കിട്ടാനായാണ് യുവതി നടക്കാനിറങ്ങിയത്. തുടർന്ന് പാർക്കിലെ ബെഞ്ചിലിരുന്ന് സ്വന്തം ആന്റിയെ ഫോൺ ചെയ്യുകയും സങ്കടം സഹിക്കാനാവാതെ പൊട്ടിക്കരയുകയുമായിരുന്നു. ഹാന പാർക്കിലിരിക്കുമ്പോൾ നഗരസഭാ ഉദ്യോഗസ്ഥർ അവിടെയെത്തി. സമീപത്ത് ഊഞ്ഞാലാടുകയായിരുന്ന ആൺകുട്ടികളുടെ അമ്മയാണോ എന്ന് ഹാനയോട് ഉദ്യോഗസ്ഥർ ചോദിച്ചു. അല്ലെന്ന് മറുപടി പറഞ്ഞതോട ഉദ്യോഗസ്ഥർ ഹാനയ്ക്ക് 25 യൂറോ (ഏകദേശം 2,540 രൂപ) പിഴ ചുമത്തുകയായിരുന്നു.
‘‘പഠനവും സാമ്പത്തിക കാര്യങ്ങളുമൊക്കെയായി കടുത്ത മാനസിക സമ്മർദത്തിലായിരുന്നു ഞാൻ. കുട്ടികളില്ലാതെ കളിസ്ഥലങ്ങളിൽ ഇരിക്കുന്നത് നഗരസഭാ നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് അറിയില്ലായിരുന്നു. ആരും കാണാതെ ഒറ്റയ്ക്കിരിക്കാൻ മാത്രമാണ് ആഗ്രഹിച്ചത്’’– ഹാന മാധ്യമങ്ങളോട് പറഞ്ഞു.

ഉദ്യോഗസ്ഥരുടെ ഈ പെരുമാറ്റം തന്നെ വല്ലാതെ പ്രകോപിപ്പിക്കുകയും വിഷമിപ്പിക്കുകയും ചെയ്തതായി ഹാന പറഞ്ഞു. ‘‘ഇതിലൊക്കെ എവിടെയാണ് മനുഷ്യത്വം? ഒരാൾ ഇരുന്ന് കരയുന്നത് കണ്ടാൽ ആദ്യം ചോദിക്കേണ്ടത് നിങ്ങൾക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ? എന്തെങ്കിലും സഹായം വേണോ? എന്നല്ലേ? അതിനുശേഷമല്ലേ കുട്ടികളില്ലാതെ ഇവിടെ ഇരിക്കാൻ പാടില്ലെന്ന നിയമം പറഞ്ഞ് മനസ്സിലാക്കേണ്ടിയിരുന്നത്?’’– ഹാന ചോദിക്കുന്നു.

ഗെൽസൻകിർഷനിലെ മുൻസിപ്പൽ നിയമപ്രകാരം 14 വയസ്സോ അതിൽ താഴെയോ പ്രായമുള്ള കുട്ടികൾക്ക് മാത്രമുള്ളതാണ് ഇത്തരം പാർക്കുകൾ. കുട്ടികളോടൊപ്പമല്ലാതെ മറ്റുള്ളവർക്ക് ഈ കളിസ്ഥലങ്ങൾ ഉപയോഗിക്കാൻ അനുവാദമില്ല.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix