പാലക്കാട്: പെരിങ്ങോട്ടുകുറുശ്ശിയിൽ തോക്ക് ചൂണ്ടി ജ്വല്ലറിയിൽ വൻ കവർച്ച. തോക്കുമായെത്തിയ മൂന്നംഗ സംഘം ജീവനക്കാരെ ഭീഷണിപ്പെടുത്തിയാണ് സ്വർണം കവർന്നത്. കവർച്ചയ്ക്ക് പിന്നിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ യുവാക്കളാണെന്നാണ് പൊലീസിന്റെ പ്രാഥമിക സംശയം.
കവർച്ചയ്ക്ക് പിന്നാലെ പ്രതികൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. സംഭവമറിഞ്ഞ് കോട്ടായി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ജ്വല്ലറിയിലെയും പരിസരത്തെയും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. പ്രതികളെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.


