Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പിഎസ്‌സി നിയമനങ്ങൾ വേഗത്തിലാക്കാൻ സർക്കാർ; ഒഴിവുകൾ സമയബന്ധിതമായി റിപ്പോർട്ട് ചെയ്യണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സർക്കാർ വകുപ്പുകളിലെ ഒഴിവുകൾ കൃത്യസമയത്ത് റിപ്പോർട്ട് ചെയ്ത് പിഎസ്‌സി വഴിയുള്ള നിയമനങ്ങൾ വേഗത്തിലാക്കാൻ സർക്കാർ നടപടി തുടങ്ങി. ഒഴിവുകൾ അറിയിക്കാതെ താൽക്കാലിക നിയമനങ്ങൾ നടത്തുന്നത് തടയാനും റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്ക് സമയബന്ധിതമായി ജോലി ലഭ്യമാക്കാനുമാണ് നീക്കം.

പല വകുപ്പുകളിലും ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യാതെ താൽക്കാലിക നിയമനങ്ങൾ നടത്തിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി. പിഎസ്‌സി റാങ്ക് പട്ടികയിൽ ഇടം നേടിയിട്ടും ഒഴിവില്ലെന്ന കാരണത്താൽ നിയമനം ലഭിക്കാത്ത ഉദ്യോഗാർഥികൾ പുറത്തുനിൽക്കുമ്പോൾ താൽക്കാലിക നിയമനങ്ങളിലൂടെ ഇടത് അനുഭാവികൾക്ക് ജോലി നൽകിയെന്ന കണ്ടെത്തലും സർക്കാരിനുണ്ട്.

ഇക്കാര്യം പരിശോധിക്കാൻ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ പ്രത്യേക സമിതിയെ കഴിഞ്ഞ മന്ത്രിസഭായോഗം നിയോഗിച്ചു. വിവിധ വകുപ്പുകളിലെ നിലവിലുള്ള ഒഴിവുകളുടെ കണക്ക് സമിതി ശേഖരിക്കും.

ഒഴിവുകൾ കൃത്യമായി അറിയിക്കാതെ നിയമന നടപടികൾ വൈകിപ്പിക്കുന്നത് അനുവദിക്കില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. ഒഴിവുകൾ വിജ്ഞാപനം ചെയ്തതിന് ശേഷം മാത്രം പിഎസ്‌സി റാങ്ക് പട്ടിക പ്രസിദ്ധീകരിക്കണമെന്നാണ് സർക്കാരിന്റെ നിർദേശം.

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചിട്ടും നിയമനം ലഭിക്കാതെ ഉദ്യോഗാർഥികൾ കാത്തിരിക്കേണ്ട സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യം. റാങ്ക് പട്ടിക പുറത്തിറക്കി ഒരു വർഷത്തിനുള്ളിൽ തന്നെ നിയമനം നൽകാൻ കഴിയണമെന്നും സർക്കാർ നിർദേശിക്കുന്നു.

വിവിധ തസ്തികകളിലേക്ക് പിഎസ്‌സിക്ക് പകരം പ്രത്യേക നിയമന ബോർഡുകൾ രൂപീകരിക്കണമെന്ന ആവശ്യവും സർക്കാരിന്റെ പരിഗണനയിലുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix