Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

തോക്കുചൂണ്ടി സ്വർണക്കടയിൽ കവർച്ച നടത്തിയ സംഭവം; ആസൂത്രിതമെന്ന് പോലീസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: പെരിങ്ങോട്ടുകുറുശ്ശി കുന്നത്തുപറമ്പിലെ സ്വർണക്കടയിൽ തോക്കുചൂണ്ടി നടത്തിയ കവർച്ചയിൽ 43 പവൻ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചു. മോതിരം, വളകൾ, നെക്ലേസ് തുടങ്ങിയ ആഭരണങ്ങളാണ് കൊള്ളയടിച്ചത്. വിപണിയിൽ ഏകദേശം 41 ലക്ഷം രൂപ വിലവരും. ഷൊർണൂർ ഡിവൈ.എസ്.പി കെ.സി. വിനുവിന്റെ നേതൃത്വത്തിൽ 31 അംഗ പ്രത്യേക പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.

കോട്ടായി–പെരിങ്ങോട്ടുകുറുശ്ശി റോഡിലെ ‘ഇഷാൻ ഗോൾഡ്’ എന്ന കടയിലാണ് കവർച്ച നടന്നത്. കടയുടമ കെ.വി. സനാദിന്റെ വീടിന് മുന്നിലെ ഒറ്റമുറിയിൽ കഴിഞ്ഞ 12 വർഷമായി പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. സനാദ് ഉച്ചഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് പോയ സമയത്താണ് സംഘം കവർച്ച നടത്തിയത്. ഉച്ചയ്ക്ക് 2.37ന് കടയിലെത്തിയ സംഘം വെറും രണ്ട് മിനിറ്റിനുള്ളിൽ സ്വർണാഭരണങ്ങളുമായി പുറത്തുകടന്നു. നേരത്തേ കടയിലെത്തി വിവരങ്ങൾ ശേഖരിച്ച ശേഷമാകാം കവർച്ച നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

വെള്ളിയാഴ്ച ഉപഭോക്താക്കളെന്ന വ്യാജേന എത്തിയ ഇതരസംസ്ഥാനക്കാരായ സംഘം വനിതാ ജീവനക്കാരിയോട് ഒരു പവന്റെ മാല കാണിക്കാൻ ആവശ്യപ്പെട്ടു. ഇതരസംസ്ഥാനക്കാർ സാധാരണയായി ഒരു പവന്റെ മാല വാങ്ങാനെത്താറില്ലെന്ന സംശയത്തെത്തുടർന്ന് ജീവനക്കാരി ബിബിത കടയുടമയെ വിളിക്കാൻ വീട്ടിലേക്ക് പോയി. ഈ സമയം തോക്കും കത്തിയുമായി എത്തിയ സംഘം കടയിലുണ്ടായിരുന്നവരെ ഭീഷണിപ്പെടുത്തുകയായിരുന്നു.

ബഹളം കേട്ട് ആദ്യം ഓടിയെത്തിയത് സനാദിന്റെ ഭാര്യ ശ്രീവിദ്യയായിരുന്നു. ജീവനക്കാരി ബിബിതയ്ക്കൊപ്പം സ്റ്റൂളും കസേരയും ഉപയോഗിച്ച് കൊള്ളക്കാരെ ചെറുക്കാൻ ഇവർ ശ്രമിച്ചു. ഇതിനിടെ ഭയപ്പെടുത്താനായി സംഘത്തിലൊരാൾ തോക്കെടുത്ത് മുകളിലേക്ക് വെടിയുതിർത്തു. വെടിയൊച്ച കേട്ട് സനാദും മകനും ഓടിയെത്തി പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും സംഘം സ്വർണവുമായി കടന്നുകളഞ്ഞു.

പ്രതികളെ തടയുന്നതിനിടെയുണ്ടായ പിടിവലിയിൽ ഒരു സ്വർണാഭരണ ട്രേ താഴെ വീണു. സംഘത്തിലൊരാളുടെ കൈയ്ക്ക് മുറിവേറ്റതായും കടയ്ക്കുള്ളിൽ രക്തത്തുള്ളികൾ കണ്ടെത്തിയതായും വിവരമുണ്ട്.

കടയ്ക്കുള്ളിൽ മൂന്നുപേരാണ് കവർച്ച നടത്തിയത്. നാലാമൻ പുറത്ത് കാർ സ്റ്റാർട്ട് ചെയ്ത് കാത്തുനിൽക്കുകയായിരുന്നു. സ്വർണവുമായി രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തെ അയൽവാസികളായ ഹനീഫയും മകൻ കുഞ്ഞുമുഹമ്മദും തടയാൻ ശ്രമിച്ചു. ഇതിനിടെ കുഞ്ഞുമുഹമ്മദ് എറിഞ്ഞ ഇഷ്ടികക്കഷണം തട്ടി കാറിന്റെ ചില്ല് തകർന്നു. തമിഴ്നാട് രജിസ്ട്രേഷനിലുള്ള വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച കാറിലാണ് നാലംഗ സംഘം പൊള്ളാച്ചി ഭാഗത്തേക്ക് രക്ഷപ്പെട്ടത്. ഈ വാഹനം കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix