Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ടിവിഎസ് കുടുംബത്തിൽ സ്വത്ത് തർക്കം; പാതി സ്വത്ത് ആവശ്യപ്പെട്ട് ലക്ഷ്മി കോടതിയിൽ, തർക്കം എങ്ങനെ ഉടലെടുത്തു?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ:രാജ്യത്തെ പ്രമുഖ വ്യവസായ കുടുംബമായ ടിവിഎസ് ഗ്രൂപ്പിൽ സ്വത്ത് വിഭജനത്തെച്ചൊല്ലി കുടുംബവഴക്ക് കോടതിയിലേക്ക്. ടിവിഎസ് കുടുംബത്തിലെ പ്രമുഖനായ വേണു ശ്രീനിവാസന്റെ മകൾ ലക്ഷ്മി വേണുവാണ് കുടുംബത്തിന്റെ സംയുക്ത സ്വത്തുക്കളിൽ തുല്യവിഹിതം ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. സഹോദരൻ സുദർശൻ വേണുവിന് കൂടുതൽ സ്വത്ത് ലഭിക്കുന്ന രീതിയിലാണ് വിഭജനമെന്നതാണ് ലക്ഷ്മിയുടെ പ്രധാന ആരോപണം.
കുടുംബസ്വത്തുക്കളിൽ തനിക്ക് അർഹമായ പങ്ക് ലഭിച്ചിട്ടില്ലെന്നും സ്വത്തുക്കളുടെ ഉടമസ്ഥാവകാശവും സാമ്പത്തിക വിവരങ്ങളും വ്യക്തമാക്കണമെന്നും ലക്ഷ്മി ആവശ്യപ്പെടുന്നു. നിലവിലെ തർക്കത്തിൽ 5:95 എന്ന അനുപാതത്തിലുള്ള വിഭജനമാണ് പ്രധാന ചർച്ചാവിഷയം. തനിക്ക് അഞ്ച് ശതമാനവും സഹോദരന് 95 ശതമാനവും ലഭിക്കുന്ന രീതിയിലുള്ള വിഭജനത്തെ അംഗീകരിക്കാനാവില്ലെന്നാണ് ലക്ഷ്മിയുടെ നിലപാട്.

ഹിന്ദു പിന്തുടർച്ചാവകാശ നിയമത്തിലെ 2005ലെ ഭേദഗതി പ്രകാരം പാരമ്പര്യ കൂട്ടുകുടുംബ സ്വത്തിൽ മകൾക്കും മകനു തുല്യമായ അവകാശമുണ്ടെന്നാണ് ലക്ഷ്മിയുടെ വാദം. 2017ലെയും 2020ലെയും കുടുംബ ധാരണകൾ തന്റെ പിതാവിന്റെ കുടുംബശാഖയിലെ സ്വത്തുക്കളുടെ അന്തിമ വിഭജനമായിരുന്നില്ലെന്നും ലക്ഷ്മി ചൂണ്ടിക്കാട്ടുന്നു. 2024ലും കുടുംബാംഗങ്ങൾ ധാരണാപത്രത്തിൽ ഒപ്പുവെച്ചിരുന്നു. എന്നാൽ ഈ ധാരണകൾ സ്വത്തിന്റെ യഥാർഥ ഉടമസ്ഥാവകാശം തീർപ്പാക്കിയിട്ടില്ലെന്നാണ് ലക്ഷ്മിയുടെ പക്ഷം.
അതേസമയം, നേരത്തേ കുടുംബാംഗങ്ങൾ തമ്മിൽ ധാരണയിലെത്തിയിട്ടുണ്ടെന്നും സ്വത്തുക്കളുടെ വിഭജനം പൂർത്തിയായെന്നുമാണ് വേണു ശ്രീനിവാസന്റെയും മകൻ സുദർശന്റെയും നിലപാട്. കുടുംബത്തിലെ തർക്കത്തിൽ മകൾ ലക്ഷ്മിക്ക് തുല്യമായ അവകാശമുണ്ടെന്ന് അമ്മ മല്ലിക ശ്രീനിവാസനും പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ഏകദേശം 18 മാസത്തോളം കുടുംബത്തിനുള്ളിൽ ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടാകാത്തതിനെ തുടർന്നാണ് നിയമനടപടിയിലേക്ക് നീങ്ങിയതെന്നാണ് ലക്ഷ്മിയുടെ അഭിഭാഷകന്റെ വിശദീകരണം. നവംബർ 25നാണ് മദ്രാസ് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തത്. കേസിൽ കോടതി അന്തിമ തീരുമാനമെടുത്തിട്ടില്ല.
കുടുംബസ്വത്തിൽ മകൾക്കും മകനും തുല്യാവകാശമുണ്ടോ? നേരത്തെയുള്ള കുടുംബധാരണകൾക്ക് നിയമപരമായി എത്രത്തോളം സാധുതയുണ്ട്? ടിവിഎസ് കുടുംബത്തിലെ സ്വത്ത് തർക്കം ഇനി കോടതിയുടെ പരിഗണനയിൽ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix