Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

താമരശ്ശേരിയിൽ 20കാരിക്ക് ക്രൂരപീഡനം; ലഹരിമരുന്ന് നൽകി ലോഡ്ജിലും ബസിലും എത്തിച്ച് പീഡിപ്പിച്ചതായി പരാതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ ദളിത് യുവതിയെ ലഹരിവസ്തു നൽകി മയക്കിയശേഷം ലോഡ്ജിലും സ്വകാര്യ ബസിലും എത്തിച്ച് പീഡിപ്പിച്ചതായി പരാതി. 20കാരിയെ നിരവധി തവണ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന കേസിൽ രണ്ട് സ്വകാര്യ ബസ് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നാണ് യുവതിയുടെ കുടുംബത്തിന്റെ ആരോപണം.

അടിവാരം റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ഡ്രൈവറും ക്ലീനറുമാണ് അറസ്റ്റിലായത്. കെ.കെ. അനീഷ് എന്ന കുട്ടൻ (38), സജിത്ത് എന്ന അക്കു (24) എന്നിവരെ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ബസിൽവെച്ച് ജീവനക്കാർ യുവതിയുടെ പണം തട്ടിയെടുത്തത് ചോദ്യം ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കമെന്നാണ് പരാതി. ഇതിന്റെ വൈരാഗ്യത്തിൽ യുവതിക്ക് ലഹരിവസ്തു നൽകി മയക്കിയശേഷം കാറിൽ കയറ്റിക്കൊണ്ടുപോയി ലോഡ്ജിൽവെച്ച് പീഡിപ്പിച്ചെന്നാണ് മൊഴി. ഏപ്രിൽ മാസത്തിലാണ് ആദ്യമായി പീഡനത്തിനിരയായതെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. പിന്നീട് നരിക്കുനി ബസ് സ്റ്റാൻഡിൽ ഇറക്കിവിട്ടു.

തുടർന്ന് നഗ്നചിത്രങ്ങളും ദൃശ്യങ്ങളും പകർത്തി ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ബസിലും ലോഡ്ജിലും എത്തിച്ച് പലതവണ പീഡിപ്പിച്ചെന്നാണ് ആരോപണം. അടിവാരത്തെ ആളൊഴിഞ്ഞ പ്രദേശത്ത് ബസ് നിർത്തി ഷട്ടർ താഴ്ത്തിയശേഷം ഇരുവരും ചേർന്ന് പല ദിവസങ്ങളിലായി പീഡിപ്പിച്ചതായും യുവതി മൊഴി നൽകിയിട്ടുണ്ട്.

പീഡനം നടന്നതായി ആരോപിക്കപ്പെടുന്ന ബസ് പൊലീസ് കസ്റ്റഡിയിലെടുക്കാൻ വൈകിയെന്നും കുടുംബം പരാതിപ്പെട്ടു. ഇന്നലെവരെ സർവീസ് നടത്തിയിരുന്ന ബസ് നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടെന്ന കുടുംബത്തിന്റെ ആരോപണത്തിലും അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix