Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഏഴ് വർഷം പിന്നിട്ട് കേരള ബാങ്ക്; പിറന്നാൾ ആഘോഷം ഇന്ന്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കേരളത്തിന്റെ സഹകരണ ബാങ്കിങ് മേഖലയിൽ നിർണായക മാറ്റങ്ങളുമായി രൂപീകരിച്ച കേരള ബാങ്കിന് ഇന്ന് ഏഴുവർഷം. രാജ്യത്തെ സഹകരണ ബാങ്കിങ് ചരിത്രത്തിലെ നിർണായക അധ്യായമായിരുന്നു കേരള ബാങ്കിന്റെ രൂപീകരണം. 2019 നവംബർ 29ന് സംസ്ഥാന സഹകരണ ബാങ്കിൽ 13 ജില്ലാ സഹകരണ ബാങ്കുകളെ ലയിപ്പിച്ചാണ് കേരള ബാങ്ക് രൂപീകരിച്ചത്. പിന്നീട് മലപ്പുറം ജില്ലാ സഹകരണ ബാങ്കും കേരള ബാങ്കിന്റെ ഭാഗമായി. എൽഡിഎഫ്‌ സർക്കാർ 2016 മുതൽ നടത്തിയ തീവ്ര പരിശ്രമങ്ങൾക്കൊടുവിലാണ് റിസർവ് ബാങ്ക് മാനദണ്ഡങ്ങൾ പാലിച്ച് ബാങ്ക് രൂപീകരിച്ചത്.

ആധുനിക ബാങ്കിങ് സേവനങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുക, സഹകരണ മേഖലയെ ശക്തിപ്പെടുത്തുക, കർഷകർക്കും ചെറുകിട സംരംഭകർക്കും സാമ്പത്തിക സഹായം ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയായിരുന്നു ബാങ്കിന്റെ രൂപീകരണം. സഹകരണ മേഖലയിൽ പ്രൊഫഷണൽ മികവോടെ കർഷകർക്കും പാവപ്പെട്ടവർക്കുമടക്കം എല്ലാ വിഭാഗം ജനങ്ങൾക്കും ആധുനിക ബാങ്കിങ് സൗകര്യങ്ങൾ ലഭ്യമാക്കാൻ കഴിയുന്ന വലിയ ബാങ്ക് രൂപീകരിക്കാനാകും എന്ന കാഴ്ചപ്പാടിനെ അടിസ്ഥാനപ്പെടുത്തിയാണ് എൽഡിഎഫ് കേരള ബാങ്ക് എന്ന തീരുമാനം കൈക്കൊണ്ടത്.
സംസ്ഥാനത്താകെ 823 ശാഖകളും ഏഴ് മേഖലാ ഓഫീസുകളും 14 ജില്ലകളിലായി വായ്പാ പ്രോസസിങ് കേന്ദ്രങ്ങളുമാണ് ബാങ്കിനുള്ളത്. 2026 ജൂണിലെ സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി (എസ്എൽബിസി) കണക്കനുസരിച്ച് മൊത്തം ബാങ്കിങ് ബിസിനസിൽ കേരളത്തിലെ ബാങ്കുകളിൽ നാലാം സ്ഥാനത്താണ് കേരള ബാങ്ക്. 2026 ആഗസ്തിൽ ബാങ്ക് പുറത്തുവിട്ട കണക്കുപ്രകാരം മൊത്തം ബിസിനസ് 1,28,697 കോടി രൂപയാണ്. 2025-26 സാമ്പത്തിക വർഷത്തിൽ മാത്രം 7,700 കോടി രൂപയാണ് ബാങ്ക് നേടിയത്. രൂപീകരിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന വളർച്ചയാണിത്. ഇതോടെ സംസ്ഥാനത്തെ മൊത്തം ബാങ്കിംഗ് വ്യാപാരത്തിന്റെ 7 ശതമാനം വിപണി വിഹിതം കേരള ബാങ്കിന് സ്വന്തമായി.
രൂപീകരണസമയത്ത് 37,766 കോടി രൂപയായിരുന്ന വായ്പാ ബാക്കിനിൽപ്പ് 2024 ഡിസംബറിൽ 50,000 കോടി രൂപ പിന്നിട്ടു. 2024 ഡിസംബർ വരെയുള്ള കണക്കുപ്രകാരം ചെറുകിട, ഇടത്തരം സംരംഭക മേഖലയ്ക്ക് 1,45,099 വായ്പകളിലായി 6,203 കോടി രൂപ നൽകി. കോർ ബാങ്കിങ് സംവിധാനത്തിനു പുറമെ കെബി പ്രൈം, കെബി പ്രൈം പ്ലസ് മൊബൈൽ ആപ്ലിക്കേഷനുകളിലൂടെ യുപിഐ സേവനങ്ങളും ലഭ്യമാക്കി. 2026 സെപ്തംബർ 22ന് ഇന്റർനെറ്റ് ബാങ്കിങ്, വ്യാപാരികൾക്കുള്ള ക്യുആർ കോഡ് സേവനങ്ങൾ എന്നിവയും ആരംഭിച്ചു. ഇതോടെ ശാഖകളിൽ നേരിട്ടെത്താതെ മുഴുവൻ സമയവും ബാങ്കിങ് ഇടപാടുകൾ നടത്താനുള്ള സൗകര്യം ലഭ്യമായി. സംസ്ഥാന സമ്പദ്‌വ്യവസ്ഥയെ സ്വാധീനിക്കാൻ ശേഷിയുള്ള സഹകരണ മേഖലയിലെ വലിയ ബാങ്കായി മാറിയ കേരള ബാങ്ക് വേൾഡ് കോ–-ഓപ്പറേറ്റീവ് മോണിറ്റർ റിപ്പോർട്ട് പ്രകാരം ലോകത്തെ 300 വലിയ സഹകരണ സ്ഥാപനങ്ങളിലും ഇടം നേടി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix