തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ സർവകലാശാല ബില്ലിനെ എതിർക്കാൻ എൽഡിഎഫ്. ബിൽ കേരളത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്നില്ലെന്ന് പി. രാജീവ് വിമർശിച്ചു. ബില്ലിൽ സംവരണ വ്യവസ്ഥകൾ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പിൽ മാനേജ്മെന്റുകൾക്ക് അമിത അധികാരം നൽകുന്നതാണ് ബില്ലെന്നും പി. രാജീവ് ചൂണ്ടിക്കാട്ടി. സ്വകാര്യ സർവകലാശാല ബിൽ നടപ്പിലാക്കുന്നത് നിലവിലുള്ള എയ്ഡഡ് വിദ്യാഭ്യാസ സംവിധാനത്തെ ഇല്ലാതാക്കുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.




