Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കൊല്ലത്തെ പ്രധാന മയക്കുമരുന്ന് കടത്തുകാരൻ വർഗീസ് പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്ലം: എം.ഡി.എം.എ കേസിൽ ഒളിവിലായിരുന്ന പ്രതി എം.ഡി.എം.എയും കഞ്ചാവുമായി പിടിയിൽ. കൊല്ലം ജില്ലയിലെ പ്രധാന മയക്കുമരുന്ന് കടത്തുകാരിൽ ഒരാളും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ വർഗീസ് നെൽസൺ (26) ആണ് അറസ്റ്റിലായത്. ജാങ്കോ എന്നറിയപ്പെടുന്ന ഇയാൾ ഇളമ്പള്ളൂർ പെരുമ്പുഴ പെരിങ്ങേലി ജയന്തി കോളനിയിലെ മനു ഭവനിൽ താമസിക്കുന്നയാളാണ്.

പൂയപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽ 403.940 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിലെ രണ്ടാം പ്രതിയാണ് വർഗീസ് നെൽസൺ. കഴിഞ്ഞ ഒക്ടോബർ ഒന്നിനാണ് കേസിൽ കുണ്ടറ സ്വദേശി ദുഷ്യന്തൻ അറസ്റ്റിലായത്. ഇയാളെ ചോദ്യം ചെയ്തതോടെയാണ് വർഗീസിനെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചത്.

കേസിലെ മറ്റു പ്രതികളെ പിടികൂടുന്നതിനായി കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി ഷാജി സുഗുണൻ ഐ.പി.എസിന്റെയും കൊട്ടാരക്കര ഡിവൈ.എസ്.പി എസ്. ഷെരീഫിന്റെയും നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു. കേസിലെ ഒന്നാം പ്രതിക്ക് ബെംഗളൂരുവിൽനിന്ന് എം.ഡി.എം.എ എത്തിച്ചുനൽകിയ ഇടനിലക്കാരൻ രാഹുൽ സുഭാഷിനെ പൂയപ്പള്ളി പൊലീസും കൊല്ലം റൂറൽ ഡാൻസാഫ് സംഘവും ചേർന്ന് ബെംഗളൂരുവിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു.

ഒളിവിലായിരുന്ന വർഗീസ് നെൽസണെ കണ്ടെത്താൻ ഡാൻസാഫ് സംഘം നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇയാൾ അടുത്തിടെ എഴുകോൺ പൊലീസ് സ്റ്റേഷൻ പരിധിയിൽ എത്തുകയും ഇവിടെ മയക്കുമരുന്ന് വിൽപ്പന നടത്തുകയും ചെയ്യുന്നുണ്ടെന്ന വിവരം ലഭിച്ചു. തുടർന്ന് എഴുകോൺ പൊലീസും ഡാൻസാഫ് സംഘവും നടത്തിയ പരിശോധനയിൽ ഇന്നലെ പുലർച്ചെ എഴുകോണിൽനിന്ന് ഇയാളെ പിടികൂടുകയായിരുന്നു.

പരിശോധനയിൽ 14.890 ഗ്രാം എം.ഡി.എം.എയും 9.380 ഗ്രാം കഞ്ചാവും ഇയാളിൽനിന്ന് കണ്ടെടുത്തു. എഴുകോൺ പൊലീസ് സ്റ്റേഷൻ എസ്.ഐ അഭിജിത്തിന്റെ നേതൃത്വത്തിൽ സിവിൽ പൊലീസ് ഓഫീസർമാരായ വിനോദ്, വിശാഖ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

കുണ്ടറ കേന്ദ്രീകരിച്ച് വൻതോതിൽ മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്ന വർഗീസ് നെൽസൺ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. 2023ൽ കാപ്പ നിയമപ്രകാരം ഇയാൾ തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix