Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മ്യാൻമർ അതിർത്തിയിൽ കറുപ്പ് കൃഷി വർധിക്കുന്നു; മണിപ്പൂരിൽ 19 ഏക്കർ നശിപ്പിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇംഫാൽ: മണിപ്പൂരിലെ സേനാപതി, തമെങ്ലോങ് ജില്ലകളിൽ സംയുക്ത സോന പരിശോധനയിൽ 19 ഏക്കറിൽ അനധികൃത പോപ്പി കൃഷി കണ്ടെത്തി നശിപ്പിച്ചു. മയക്ക് മരുന്ന് വിളവെടുപ്പിന് തയാറായ നിലയിലുള്ള ചെടികളാണ് നശിപ്പിച്ചത്.

ഫൈബങ് പൊലീസ് സ്റ്റേഷൻ പരിധിയിൽ എൻഗാരി മലനിരകളിലെ ഉള്‍ക്കാടുകള്‍ കേന്ദ്രീകരിച്ചാണ് പ്രധാന കൃഷിയിടങ്ങള്‍ കണ്ടെത്തിയത്. പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റും അടങ്ങുന്ന സംയുക്ത സംഘം എൻഗാരി മലയടിവാരത്തെ രണ്ട് പ്രദേശങ്ങളിലായി വ്യാപിച്ചുകിടന്നിരുന്ന ഏകദേശം 14 ഏക്കർ കറുപ്പ് കൃഷി നശിപ്പിച്ചു.

ഇതോടൊപ്പം തമേയ് പോലീസ് സ്റ്റേഷൻ പരിധിയിലെ കുയിലോങ്, കാഡി-IV എന്നിവിടങ്ങളിലും കൃഷിയിടങ്ങള്‍ കണ്ടെത്തി. കനത്ത ആക്രമണ സാധ്യതാ മുന്നറിയിപ്പ് ഉണ്ടായിരുന്നതിനാൽ പോലീസ്, സിആർപിഎഫ്, അസം റൈഫിൾസ്, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംയുക്ത സംഘം മാണ് പരിശോധന നടത്തിയത്. ഇവിടെ അഞ്ച് ഏക്കറിലായി കൃഷി നടത്തുന്നത് കണ്ടെത്തി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പോപ്പി കൃഷി ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത് മണിപ്പൂരിലാണ്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2026 ജൂണിൽ പുറത്തുവിട്ട NCB വാർഷിക റിപ്പോർട്ട് (2025) പ്രകാരം രാജ്യത്ത് അനധികൃത പോപ്പി കൃഷി നശിപ്പിക്കുന്നതിൽ വൻ വർധനവുണ്ടായിട്ടുണ്ട്. മ്യാൻമാര്‍ അതിര്‍ത്തിക്ക് ചേ‍ര്‍ന്നാണ് ഇതിൽ കൂടുതലും. അഫ്ഗാനിസ്ഥാനെ മറികടന്ന് പോപ്പി കൃഷിയിൽ ഇപ്പോള്‍ ഒന്നാം സ്ഥാനത്ത് മ്യാൻമാറാണ്.
2026 ഒക്ടോബറിൽ മണിപ്പൂർ മുഖ്യമന്ത്രി വൈ ഖേംചന്ദ് സിംഗ് വ്യക്തമാക്കിയതനുസരിച്ച്, കഴിഞ്ഞ ഒരു വർഷത്തിനിടെ സംസ്ഥാനത്ത് ഏകദേശം 3,000 ഏക്കറോളം അനധികൃത പോപ്പി പാടങ്ങള്‍ കണ്ടെത്തി നശിപ്പിച്ചിട്ടുണ്ട്. പത്ത് ജില്ലകളിലായി 516 അനധികൃത പോപ്പി പാടങ്ങള്‍ കണ്ടെത്തുകയുണ്ടായി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix