Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മണ്ഡല പുനർനിർണയ ബിൽ നികുതിദായകർക്ക് അധിക ബാധ്യത; കേന്ദ്രത്തിനെതിരെ അഭിജീത് ദീപ്കെ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ മണ്ഡല പുനർനിർണയ ബില്ലിനെതിരെ രൂക്ഷവിമർശനവുമായി കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജീത് ദീപ്കെ. ലോക്‌സഭയിലെയും കേന്ദ്ര മന്ത്രിസഭയിലെയും അംഗസംഖ്യ വർധിപ്പിക്കുന്നത് നികുതിദായകർക്ക് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് അദ്ദേഹം ആരോപിച്ചു. ഇതിലൂടെ സാധാരണ ജനങ്ങൾക്ക് യാതൊരു പ്രയോജനവും ലഭിക്കില്ലെന്നും അദ്ദേഹം വിമർശിച്ചു.

നിലവിൽ 68 കേന്ദ്രമന്ത്രിമാർക്കായി സർക്കാർ പ്രതിവർഷം 620 കോടി രൂപ ചെലവഴിക്കുന്നുണ്ടെന്നാണ് അഭിജീത് ദീപ്കെയുടെ കണക്ക്. ശരാശരി കണക്കാക്കിയാൽ ഒരു മന്ത്രിക്കായി പ്രതിവർഷം 9.1 കോടി രൂപയോളം നികുതിപ്പണം ചെലവാകുന്നുണ്ട്.

പുതിയ ഭേദഗതി നിലവിൽ വരുന്നതോടെ കേന്ദ്രമന്ത്രിമാരുടെ പരമാവധി അംഗസംഖ്യ 81ൽ നിന്ന് 122 ആയി ഉയർന്നേക്കും. ഇതോടെ 41 മന്ത്രിമാരെക്കൂടി ഉൾപ്പെടുത്താൻ സാധിക്കും. അധികമായി പ്രതിവർഷം 374 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നും ദീപ്കെ എക്സിൽ പങ്കുവെച്ച കുറിപ്പിൽ ചൂണ്ടിക്കാട്ടി.

ലോക്‌സഭയും മന്ത്രിസഭയും വിപുലീകരിക്കുന്നതിലൂടെ രാഷ്ട്രീയക്കാർക്ക് നികുതിപ്പണം ഉപയോഗിച്ച് കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കുമെന്നല്ലാതെ ജനങ്ങൾക്ക് ഒന്നും തിരിച്ചുകിട്ടാനില്ലെന്നും അദ്ദേഹം പരിഹസിച്ചു.

മണ്ഡല പുനർനിർണയ ചർച്ചകൾക്കിടെ അഭിജീത് ദീപ്കെ പങ്കുവെച്ച മറ്റൊരു വീഡിയോയും ശ്രദ്ധനേടി. ബോളിവുഡ് താരം അക്ഷയ് കുമാർ പ്രത്യക്ഷപ്പെടുന്ന ഹാസ്യരംഗം ഉൾപ്പെടുത്തിയ വീഡിയോയാണ് അദ്ദേഹം എക്സിലൂടെ പങ്കുവെച്ചത്. ’20 സെക്കൻഡിൽ മണ്ഡല പുനർനിർണയം വിശദീകരിക്കുന്നു’ എന്ന കുറിപ്പോടെയായിരുന്നു വീഡിയോ. ഓരോ സംസ്ഥാനത്തെയും ലോക്‌സഭാ സീറ്റുകളുടെ എണ്ണം 50 ശതമാനം വർധിപ്പിക്കാനുള്ള എൻ.ഡി.എയുടെ നിർദേശത്തെയാണ് ഇതിലൂടെ പരിഹസിച്ചത്.

തിങ്കളാഴ്ച പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ ഭരണഘടനയുടെ 132-ാം ഭേദഗതി ബിൽ, 2026 ലോക്‌സഭയിൽ അവതരിപ്പിക്കാനിരിക്കെയാണ് ദീപ്കെയുടെ പ്രതികരണം. ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് മൂന്നിലൊന്ന് സംവരണം നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പ്രാതിനിധ്യം വർധിപ്പിക്കാനാണ് ബില്ലിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.

നിർദേശപ്രകാരം ലോക്‌സഭയിലെ പരമാവധി അംഗസംഖ്യ 850 ആയി ഉയർത്തും. ഇതിൽ സംസ്ഥാനങ്ങളിൽനിന്ന് 815 അംഗങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്ന് 35 അംഗങ്ങളുമുണ്ടാകും. കൂടാതെ സംസ്ഥാന നിയമസഭകളിലെ പരമാവധി അംഗസംഖ്യ 500ൽ നിന്ന് 650 ആയി ഉയർത്താനും ബില്ലിൽ ശുപാർശയുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix