Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഷെയ്ഖ് ഹസീനയുടെ മടങ്ങിവരവ് പ്രഖ്യാപനം; ബംഗ്ലദേശിൽ വ്യാപക സംഘർഷം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ധാക്ക: ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഡിസംബർ 16ന് രാജ്യത്തേക്ക് മടങ്ങുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യത്ത് വ്യാപക സംഘർഷം. വിവിധയിടങ്ങളിൽ തീവയ്പ്പും ബോംബ് സ്ഫോടനങ്ങളും റിപ്പോർട്ട് ചെയ്തു. സംഘർഷസാധ്യത കണക്കിലെടുത്ത് രാജ്യത്തെ വിവിധ ജില്ലകളിൽ സുരക്ഷ ശക്തമാക്കി.

ഹസീനയുടെ ജന്മനാടായ ഗോപാൽഗഞ്ചിൽ കൂടുതൽ അക്രമങ്ങൾ ഉണ്ടാകാതിരിക്കാൻ കടകൾ അടച്ചിടാനും ബസ് സർവീസുകൾ നിർത്തിവയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. ആക്രമണങ്ങൾക്ക് പിന്നിൽ ഹസീനയുടെ പാർട്ടിയായ അവാമി ലീഗാണെന്നാണ് എതിരാളികളുടെ ആരോപണം. 2024ലെ വിദ്യാർഥി പ്രക്ഷോഭം അടിച്ചമർത്തിയതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു. കലാപത്തെ തുടർന്ന് രാജ്യം വിട്ട ഹസീന നിലവിൽ ഇന്ത്യയിലാണ് കഴിയുന്നത്.

1971ൽ പാകിസ്ഥാനെതിരെ ബംഗ്ലദേശ് നേടിയ വിജയത്തിന്റെ വാർഷിക ദിനമായ ഡിസംബർ 16നാണ് ഹസീന മടങ്ങിവരാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി അവാമി ലീഗ് ഇന്നും നാളെയും രാജ്യവ്യാപകമായി ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. ഹസീനയുടെ മടങ്ങിവരവ് പ്രഖ്യാപനം രാജ്യത്തെ രാഷ്ട്രീയ സംഘർഷം കൂടുതൽ രൂക്ഷമാക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix