Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഇറാനിൽ കലാപത്തിന് തിരികൊളുത്താൻ സ്റ്റാർലിങ്ക്; ഒളിച്ചുകടത്തിയ ടെർമിനലുകൾ ഉപയോഗിച്ച് സൈന്യത്തിന്റെ തിരിച്ചടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ടെഹ്റാൻ: പശ്ചിമേഷ്യൻ മേഖലയിലെ ആക്രമണങ്ങളിൽ സ്റ്റാര്‍ ലിങ്ക് ഉപഗ്ര സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയതായുള്ള വിവരം പുറത്തെത്തി. വാര്‍ത്താ വിനിമയ ലക്ഷ്യം മുൻനിര്‍ത്തിയുള്ള സംവിധാനങ്ങള്‍ യുദ്ധത്തിൽ പ്രയോജനപ്പെടുത്തുകയായരുന്നു. ഇറാൻ ഈ സംവിധാനങ്ങള്‍ ഉപയോഗിച്ചതായി ‘ദി വാഷിംഗ്ടൺ പോസ്റ്റ്’ റിപ്പോര്‍ട് ചെയ്തു. തൊട്ടുപിന്നാലെ അമേരിക്ക തുടക്കം മുതൽ തന്നെ സൈനിക ആക്രമണങ്ങള്‍ക്ക് ഇതേ സംവിധാനങ്ങള്‍ ഉപയോഗിച്ചതായുള്ള വിവരവും ചോര്‍ന്നു. ഇതോടെ മുഖം രക്ഷിക്കാനായി കമ്പനി സിഇഒ ഇലോൺ മസ്ക് രണ്ട് ഉദ്യോസ്ഥര്‍ക്കെതിരെ നടപടി പ്രഖ്യാപിച്ചു.

സംഘര്‍ഷത്തിന്റെ ആദ്യ ദിവസങ്ങളിൽ തന്നെ അമേരിക്കൻ സൈന്യത്തിനെതിരായ ഇറാന്റെ നീക്കങ്ങളിൽ രണ്ട് അനധികൃത ഉപയോഗങ്ങള്‍ സ്പേസ് എക്സ് കണ്ടെത്തിയിരുന്നതായി പറയുന്നു. കമാൻഡ് ആൻഡ് കൺട്രോൾ പ്രവർത്തനങ്ങൾക്കും വൺ-വേ അറ്റാക്ക് ഡ്രോണുകളുടെ നിരീക്ഷണത്തിനുമാണ് ഇറാൻ ഈ സാറ്റലൈറ്റ് സേവനം ഉപയോഗിച്ചത്. യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിന് നൽകിയ രഹസ്യ യുദ്ധ റിപ്പോർട്ടിൽ ഇറാന്റെ സ്റ്റാർലിങ്ക് ഉപയോഗത്തെക്കുറിച്ച് പരാമർശമുളളതായി പറയുന്നു. എന്നാൽ യു എസ് അധികൃതര്‍ ഇക്കാര്യം സമ്മതിച്ചിരുന്നില്ല.

അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് ഇറാനെതിരെ നടത്തിയ ആക്രമണത്തിൽ സ്റ്റാര്‍ലിങ്ക് സംവിധാനം ഉപയോഗപ്പെടുത്തിയ വിവരം ഇതിനിടയിലാണ് പുറത്തെത്തുന്നത്. ഇലോൺ മസ്ക് നേരിട്ട് കമ്പനിയിൽ നടപടികള്‍ ആരംഭിച്ചതായുള്ള വാര്‍ത്തയ്ക്കൊപ്പമാണ് ഈ വിവരം പരസ്യമായത്.ഇറാനിൽ പ്രവർത്തിക്കാൻ സ്റ്റാർലിങ്കിന് ഔദ്യോഗിക ലൈസൻസ് ലഭിച്ചിട്ടില്ല. എന്നാൽ രാജ്യത്ത് സേവനം ലഭ്യമാണ്. ഇക്കാര്യം മസ്ക് തന്നെ സമ്മതിച്ചിരുന്നു. ഇത് അമേരിക്ക തന്നെ ആസൂത്രണം ചെയ്തതായിരുന്നു. സംഘര്‍ഷത്തിന് മുൻപ് ജനുവരിയിൽ ഇറാനിൽ രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങൾക്കിടെ ഇറാൻ ഭരണകൂടം ഇന്റർനെറ്റ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയുണ്ടായി. ഇറാനിൽ കലാപം പടര്‍ത്തുക ലക്ഷ്യമാക്കി അമേരിക്കൻ സർക്കാർ ഈ സമയത്ത് ആയിരക്കണക്കിന് സ്റ്റാർലിങ്ക് ടെർമിനലുകൾ ഇറാനിലേക്ക് രഹസ്യമായി കടത്തിയതായി ‘ദി വാൾ സ്ട്രീറ്റ് ജേണൽ’ റിപ്പോർട്ട് ചെയ്തിരുന്നു. ഇവ തന്നെയാണ് ഇപ്പോള്‍ തിരിച്ചടിക്കും ഉപയോഗിക്കപ്പെട്ടിരിക്കുന്നത്. അമേരിക്ക തന്നെ എത്തിച്ച ടെര്‍മിനലുകള്‍ ഇറാൻ സൈന്യത്തിന് പ്രയോജനകരമായി.

കരസേനാ പ്രവർത്തനങ്ങൾക്കായി എടുത്ത സബ്സ്ക്രിപ്ഷൻ പ്ലാനിന് കീഴിൽ, സ്പേസ് എക്സിന്റെ സൈനിക സാറ്റലൈറ്റ് സേവനമായ ‘സ്റ്റാർഷീൽഡ്’ ഉപയോഗിച്ച് യുഎസ് സൈന്യം വൺ-വേ അറ്റാക്ക് ഡ്രോണുകൾ പ്രവർത്തിപ്പിച്ചത് മസ്കിനെ ചൊടിപ്പിച്ചതായും റിപ്പര്‍ട് ഉണ്ട്. ഇതിന്റെ പേരിലാണ് സ്പേസ് എക്സിലെ രണ്ട് ഉദ്യോഗസ്ഥരെ പുറത്താക്കിയത് എന്നും റിപ്പോര്‍ട് ഉണ്ട്. റീസെല്ലർമാർ വഴി സേവനം വാങ്ങുന്ന ഉപഭോക്താക്കളുടെ മേലുള്ള പരിശോധനകൾ കമ്പനി കർശനമാക്കിയതായും പറയുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix