Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

UAEയിലെത്തുന്ന ഇന്ത്യക്കാർക്ക് UPI ഉപയോഗിച്ചുള്ള ഷോപ്പിങ്ങിന് പ്രത്യേക ഇളവുകളുമായി ലുലു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ദുബായ്: യുഎഇയിലെ ലുലു സ്റ്റോറുകളിൽ UPI വഴി പണമടയ്ക്കുന്ന ഇന്ത്യയിൽ നിന്നുള്ള സന്ദർശകർക്ക് 10 ശതമാനം തൽക്ഷണ ഇളവ് ലഭിക്കുന്ന പ്രത്യേക ക്യാമ്പയിന് ലുലു സ്റ്റോറുകളിൽ തുടക്കമായി. എൻപിസിഐ ഇന്റർനാഷണൽ പേയ്‌മെന്റ്‌സ് ലിമിറ്റഡുമായി (NIPL) സഹകരിച്ചാണ് പദ്ധതി.

ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനമായ UPIയുടെ അന്താരാഷ്ട്ര ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും യുഎഇയിലെത്തുന്ന ഇന്ത്യൻ സന്ദർശകർക്ക് കൂടുതൽ സൗകര്യപ്രദമായ ഷോപ്പിങ് അനുഭവം ഒരുക്കുന്നതിനുമാണ് ഈ പദ്ധതി. ഇന്ത്യയിൽ പതിവായി ഉപയോഗിക്കുന്ന UPI ആപ്പുകൾ വഴി യുഎഇയിലും പണമടച്ച് ഇളവ് നേടാൻ ഇതിലൂടെ സാധിക്കും.

നവംബർ 23ന് ദുബൈ സിലിക്കൺ ഒയാസിസിലെ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ ലുലു ഗ്ലോബൽ ഡയറക്ടർ സലിം എം.എ യുടെ സാന്നിദ്ധ്യത്തിൽ ഇന്ത്യൻ കോൺസൽ ജനറൽ ഡോ. എമ്മാഡി വിഷ്ണു വർധൻ റെഡ്ഡി ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix