Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഇസ്രയേലിൽ അധികാരം പങ്കിടാൻ നെതന്യാഹുവിന്റെ നീക്കം; ചർച്ചയ്ക്ക് ക്ഷണിച്ച് ഐസൻകോട്ട്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ടെൽ അവീവ്: ഇസ്രയേലിൽ പുതിയ സർക്കാർ രൂപീകരണത്തിനുള്ള നിർണായക നീക്കവുമായി കാവൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അധികാരം പങ്കിടാമെന്ന വാഗ്ദാനവുമായി ഗാദി ഐസൻകോട്ടിനെ സമീപിച്ചിരിക്കുകയാണ് നെതന്യാഹു. പ്രധാനമന്ത്രി പദം ടേം അടിസ്ഥാനത്തിൽ പങ്കിടാമെന്നാണ് പുതിയ നിർദേശം. ആദ്യ ടേമിൽ ഐസൻകോട്ടിന് പ്രധാനമന്ത്രി സ്ഥാനം നൽകുമെന്നും രണ്ടാം ടേമിൽ നെതന്യാഹു അധികാരമേൽക്കുമെന്നുമാണ് വാഗ്ദാനം.

നിർദേശത്തിന് പിന്നാലെ നെതന്യാഹുവുമായി ചർച്ച നടത്താൻ ഐസൻകോട്ടിനെ ക്ഷണിച്ചിട്ടുണ്ട്. ഐക്യസർക്കാർ രൂപീകരിക്കാൻ ലികുഡ് പാർട്ടി ഗൗരവമായി ആഗ്രഹിക്കുന്നുണ്ടെങ്കിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ ധാരണയിലെത്തണമെന്നാണ് ഐസൻകോട്ടിന്റെ നിലപാട്. ഞായറാഴ്ച ഐസൻകോട്ടുമായി കൂടിക്കാഴ്ച നടത്തുമെന്ന് നെതന്യാഹുവിന്റെ പാർട്ടിയും അറിയിച്ചു.

സഖ്യസർക്കാർ രൂപീകരണത്തിൽ ധാരണയായാൽ ആദ്യ ടേമിൽ ഐസൻകോട്ടിന് പ്രധാനമന്ത്രി പദം നൽകാൻ തയ്യാറാണെന്ന് നെതന്യാഹു എക്സിലൂടെ വ്യക്തമാക്കി.

അതേസമയം, നെതന്യാഹുവുമായി സഖ്യമുണ്ടാക്കുന്നതിനെച്ചൊല്ലി ഐസൻകോട്ടിന്റെ സഖ്യത്തിൽ ഭിന്നത രൂക്ഷമാണ്. നെതന്യാഹുവിന്റെ വാഗ്ദാനം സ്വീകരിക്കരുതെന്നാണ് ഡെമോക്രാറ്റുകളുടെ നിലപാട്. നെതന്യാഹുവുമായി ഐക്യത്തിനായി താൽപര്യം പ്രകടിപ്പിക്കുന്ന യാചാദ് പാർട്ടി നേതാവ് നഫ്താലി ബെന്നറ്റ് ജാഗ്രതയോടെയുള്ള ചർച്ചകൾക്കാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.

എന്നാൽ ഡെമോക്രാറ്റിക് പാർട്ടി നേതാക്കളായ യെയർ ലാപിഡും യെയർ ഗോലാനും നെതന്യാഹുവിന്റെ പുതിയ വാഗ്ദാനത്തെ തന്ത്രമായി വിശേഷിപ്പിച്ച് തള്ളിക്കളഞ്ഞു.

സർക്കാർ രൂപീകരണത്തിനായി 14 ദിവസത്തെ അധികസമയം തേടാതെ ഡിസംബർ ആറിനുള്ള ഔദ്യോഗിക സമയപരിധിക്കുള്ളിൽ പുതിയ സർക്കാർ രൂപീകരണം പ്രഖ്യാപിക്കുമെന്നാണ് ഐസൻകോട്ട് നേരത്തെ വ്യക്തമാക്കിയിരുന്നത്. പുതിയ തെരഞ്ഞെടുപ്പ് ഒഴിവാക്കുന്നതിനുപകരം സഖ്യചർച്ചകൾ തടസ്സപ്പെടുത്താനാണ് നെതന്യാഹു ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അധികാരം പങ്കിടാമെന്ന പുതിയ നിർദേശവുമായി നെതന്യാഹു രംഗത്തെത്തിയത്.

120 അംഗങ്ങളുള്ള ഇസ്രയേൽ പാർലമെന്റായ നെസറ്റിൽ ഐസൻകോട്ടിന്റെ ബ്ലോക്കിന് നിലവിൽ 48 സീറ്റുകളാണുള്ളത്. നെതന്യാഹുവിനെ എതിർക്കുന്ന അറബ് പാർട്ടികൾക്ക് 19 സീറ്റുകളുണ്ട്. അതേസമയം, നെതന്യാഹുവിന്റെ കാവൽ സഖ്യത്തിന് 53 സീറ്റുകളാണുള്ളത്.

സർക്കാർ രൂപീകരണത്തിന് ആവശ്യമായ ഭൂരിപക്ഷം ഉറപ്പാക്കാൻ ഇരുപക്ഷവും നടത്തുന്ന നീക്കങ്ങൾക്കിടെ നെതന്യാഹുവിന്റെ പുതിയ അധികാര പങ്കിടൽ വാഗ്ദാനം ഇസ്രയേൽ രാഷ്ട്രീയത്തിൽ നിർണായകമായിരിക്കുകയാണ്. ഐസൻകോട്ടിന്റെ മറുപടിയും സഖ്യത്തിലെ മറ്റ് കക്ഷികളുടെ നിലപാടും പുതിയ സർക്കാരിന്റെ രൂപീകരണത്തിൽ നിർണായകമാകും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix