സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് ദുരന്ത ഫലമായിരിക്കും:അനില്‍ ആന്റണി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പത്തനംതിട്ട:കോണ്‍ഗ്രസ് രാജ്യവിരുദ്ധ പാര്‍ട്ടിയാണെന്ന് പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ആന്റണി.ഇന്ത്യയെ ചതിക്കാന്‍ ശ്രമിച്ച ആന്റോ ആന്റണിയ്ക്കാണ് കോണ്‍ഗ്രസ് വോട്ടു തേടുന്നതെന്നും പാക്കിസ്ഥാനെ വെള്ള പൂശാനാണ് ആന്റോ ആന്റണി ശ്രമിക്കുന്നതെന്നും അനില്‍ ആന്റണി കുറ്റപ്പെടുത്തി.കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് ദുരന്ത റിസള്‍ട്ടാണ്.വയനാട്ടില്‍ കോണ്‍ഗ്രസിന് സ്വാധീനമില്ല.മുസ്ലിം ലീഗിന്റെ സഹായത്താല്‍ മാത്രമാണ് വയനാട്ടില്‍ രാഹുല്‍ ജയിച്ചതെന്നും അനില്‍ ആന്റണി ചൂണ്ടിക്കാണിച്ചു.അയോധ്യയിലെ പ്രാണപ്രതിഷ്ഠക്ക് കോണ്‍ഗ്രസുകാര്‍ പോയില്ലെന്നും അനില്‍ ആന്റണി കുറ്റപ്പെടുത്തി.

ബിജെപി 370ലധികം സീറ്റ് നേടുമെന്ന് ആയിരം ശതമാനം ഗ്യാരണ്ടിയാണ്.മുസ്ലിം സമുദായത്തിലെ തീവ്ര മനോഭാവക്കാര്‍ മാത്രമാണ് സിഎഎയെ എതിര്‍ക്കുന്നതെന്ന് പറഞ്ഞ അനില്‍ ആന്റണി ന്യൂനപക്ഷ പ്രീണനത്തിന് കോണ്‍ഗ്രസ് ശ്രമിക്കുന്നുവെന്നും കുറ്റപ്പെടുത്തി. മുഹമ്മദ് അലി ജിന്നയുടെ അതേ മനോഭാവത്തിലേക്ക് ചിലര്‍ പോകുന്നു. മുസ്ലിം ലീഗ് ഒരു സമുദായത്തിന് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി. മുസ്ലീം ലീഗ് ജനാധിപത്യ പാര്‍ട്ടിയാണെങ്കിലും മതേതരമല്ലാത്ത പാര്‍ട്ടിയാണെന്നും അനില്‍ ആന്റണി കുറ്റപ്പെടുത്തി. എസ്ഡിപിഐ അപകടകാരികളായ പാര്‍ട്ടിയെന്നും അനില്‍ ആന്റണി ചൂണ്ടിക്കാണിച്ചു.

പി ജെ കുര്യനെ ചെറുപ്പം മുതലേ അറിയാം.താന്‍ ബിജെപിയെ വഞ്ചിക്കും എന്ന പി ജെ കുര്യന്റെ പരാമര്‍ശത്തെ അംഗീകരിക്കാനാകില്ലെന്നും അനില്‍ ആന്റണി വ്യക്തമാക്കി. ബിബിസി ഡോക്യുമെന്ററി വിഷയത്തിലാണ് താന്‍ ബിജെപിയിലേക്ക് പോയത്.രാഹുല്‍ ഗാന്ധി ലോകം മുഴുവന്‍ നടന്ന് ഇന്ത്യയെ അവഹേളിക്കുന്നതായും അനില്‍ ആന്റണി കുറ്റപ്പെടുത്തി.

Tags :

Recent News

Advertisement