Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

‘അച്ഛനോട് സഹതാപം മാത്രം’;അനില്‍ ആന്റണി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പത്തനംതിട്ട:എ കെ ആന്റണിയോട് സഹതാപമാണെന്നും കോണ്‍ഗ്രസിലുള്ളത് കാലഹരണപ്പെട്ട നേതാക്കളാണെന്നും പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ആന്റണി.തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ താന്‍ തന്നെ ജയിക്കുമെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണി വന്‍ പരാജയം ഏറ്റുവാങ്ങുമെന്നും അനില്‍ ആന്റണി മാധ്യമങ്ങളോട് പ്രതികരിച്ചു.

കാലഹരണപ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ ചന്ദ്രനെ നോക്കി കുരയ്ക്കുന്ന പട്ടികളെപ്പോലെയാണ്.രാജ്യവിരുദ്ധ നിലപാട് എടുക്കുന്ന ആന്റോ ആന്റണിക്കായി പ്രചാരണത്തിന് വരുന്നവരോട് സഹതാപം മാത്രമേയുള്ളു.സൈന്യത്തെ അപമാനിച്ച എംപിക്ക് വേണ്ടി സംസാരിക്കുന്നതില്‍ സഹതാപം.പ്രതിരോധ മന്ത്രിയായിരുന്ന ഒരാളാണ് ഇങ്ങനെ സംസാരിക്കുന്നത്.ഗാന്ധി കുടുംബത്തിന് വേണ്ടി അദ്ദേഹം നിലകൊള്ളുന്നതിലും സഹതാപം മാത്രം.എ കെ ആന്റണിയുടെ പരാമര്‍ശങ്ങളോടുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് അനില്‍ ആന്റണി മറുപടി നല്‍കി.

വെള്ളിയാഴ്ച വരെ ചൂട് കൂടും; 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കോണ്‍ഗ്രസ് നേതാക്കളുടെ മക്കള്‍ ബിജെപിയില്‍ പോകുന്നത് തെറ്റാണെന്ന് ഇന്ന് എ കെ ആന്റണി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് നേതാക്കളുടെ മക്കള്‍ മോദിയുടെ കരങ്ങള്‍ക്ക് ശക്തി പകരുന്നത് വിരോധാഭാസമല്ല, തെറ്റാണ്. നേതാക്കളുടെ മക്കളെക്കുറിച്ച് എന്നെക്കൊണ്ട് അധികം പറയിപ്പിക്കേണ്ട. ആ ശീലം ഞാന്‍ പഠിച്ചിട്ടില്ല. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ആന്റണി പറഞ്ഞിരുന്നു. പത്തനംതിട്ടയില്‍ താന്‍ പ്രചാരണത്തിന് പോയില്ലെങ്കിലും ആന്റോ ആന്റണി വിജയിക്കുമെന്നും ആന്റണി അഭിപ്രായപ്പെട്ടിരുന്നു.

Recent News

Advertisement
WhiteswanTV Footer