സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

മദ്യനയ അഴിമതി കേസ്;കെ കവിതയെ സിബി ഐ അറസ്റ്റ് ചെയ്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ദില്ലി:ദില്ലി മദ്യനയ അഴിമതിക്കേസില്‍ കെ കവിതയെ സിബിഐ അറസ്റ്റ് ചെയ്തു.ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള കവിതയെ ഇന്ന് ചോദ്യം ചെയ്യാന്‍ സിബിഐ കസ്റ്റഡിയിലെടുത്തിരുന്നു.ചോദ്യം ചെയ്യലിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.തെലങ്കാനയിലെ ബിആര്‍എസ് നേതാവാണ് കെ കവിത. ഇഡി അറസ്റ്റ് ചെയ്ത് ഈ മാസം 23 വരെ കവതിയുടെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടിയിരുന്നെങ്കിലും ഇതിനിടെ സിബിഐ കസ്റ്റഡി ആവശ്യപ്പെടുകയായിരുന്നു.

സംവിധായകനും നിര്‍മാതാവും ഗാനരചയിതാവുമായ ഉണ്ണി ആറന്മുള അന്തരിച്ചു

കെ കവിത തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമിക്കുന്നുണ്ടെന്നാണ് ഇഡിയുടെ വിമര്‍ശനം.അതേസമയം രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള കേസാണിതെന്നും,പ്രതിപക്ഷ നേതാക്കളെയാണ് കേസിലൂടെ ലക്ഷ്യമിടുന്നതെന്നും കെ കവിത ജയിലിലേക്ക് കൊണ്ടുപോകവേ പ്രതികരിച്ചു.

Tags :

Recent News

Advertisement