Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വിവാഹസല്‍ക്കാരത്തിനിടെ വധുവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം;ബന്ധുവിന് ഗുരുതര പരിക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഹൈദരാബാദ്:ആന്ധ്രാപ്രദേശിലെ കിഴക്കന്‍ ഗോദാവരിയില്‍ വിവാഹസല്‍ക്കാരത്തിനിടെ നിന്ന് വധുവിനെ തട്ടിക്കൊട്ടുപോകാന്‍ ശ്രമം.പെണ്‍കുട്ടിയുടെ അമ്മയും സഹോദരനും അടക്കമുള്ള ബന്ധുക്കളാണ് യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.പെണ്‍കുട്ടിയെ ബലമായി പിടിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കുന്നതും ഇവര്‍ ഉച്ചത്തില്‍ കരയുന്ന ദൃശ്യങ്ങളടങ്ങിയ വീഡിയോ
പുറത്ത് വന്നതോടെയാണ് സംഭവം പുറം ലോകമറിയുന്നത്.

തിങ്കളാഴ്ചയായിരുന്നു സംഭവം.വിവാഹത്തില്‍ പങ്കെടുക്കാനെത്തിയവര്‍ പെണ്‍കുട്ടിയെ പിടിച്ചുകൊണ്ടുപോകുന്നത് തടയാന്‍ ശ്രമിക്കുന്നതും തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കളില്‍ ഒരാള്‍ മറ്റുള്ളവര്‍ക്ക് നേരെ മുളകുപൊടി എറിയുകയായിരുന്നു.ഇതിനിടെ വരന്റെ ഒരു ബന്ധുവിന് ഗുരുതരമായി പരിക്കേറ്റതായി പരാതിയുണ്ട്.ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.വരന്റെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളില്‍ 26ന് ജനവിധി

നരസറാവോപേട്ടിലെ വെറ്ററിനറി സയര്‍സ് കോളേജില്‍ പഠിക്കുന്നതിനിടെയാണ് സ്നേഹയും ബാട്ടിന വെങ്കടനന്ദുവും പ്രണയത്തിലായത്. ഏപ്രില്‍ 13ന് ക്ഷേത്രത്തില്‍ വെച്ച് ഇരുവരും വിവാഹിതരായി.തുടര്‍ന്ന് വെങ്കട്ടനന്ദുവിന്റെ വീട്ടുകാര്‍ ബന്ധുക്കളെ വിളിച്ച് വിവാഹ സല്‍ക്കാരം നടത്താന്‍ തീരുമാനിക്കുകയായിരുന്നു.വിവരം സ്നേഹയുടെ വീട്ടുകാരെ അറിയിക്കുകയും ചെയ്തിരുന്നു.ചടങ്ങിനുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നതിനിടെയാണ് സ്നേഹയുടെ വീട്ടുകാര്‍ ഇവിടെയെത്തി ആക്രമണം നടത്തിയത്.

Advertisement
WhiteswanTV Footer