Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സഞ്ജു സാംസണ് അര്‍ഹിച്ച പരിഗണന ലഭിക്കുന്നില്ല;പിന്തുണയുമായി ശശി തരൂര്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം:ക്രിക്കറ്റ് ലോകത്തെ മലയാളി താരം സഞ്ജു സാംസാണ് പിന്‍തുണയുമായി കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥിയുമായ ശശിതരൂര്‍.രോഹിത് ശര്‍മ്മയ്ക്ക് ശേഷം ഇന്ത്യന്‍ ട്വന്റി 20 ടീം നായകന്‍ സഞ്ജു ആകണമെന്ന ഹര്‍ഭജന്‍ സിംഗിന്റെ വാക്കുകളെ പിന്തുണച്ചാണ് തരൂര്‍ രംഗത്തുവന്നത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ പ്രകടനവുമായി സഞ്ജു സാംസണ്‍ മുന്നേറുകയാണ്.എന്നാല്‍ ട്വന്റി 20 ലോകകപ്പില്‍ ഉള്‍പ്പടെ സഞ്ജുവിന്റെ സ്ഥാനം ഇപ്പോഴും വ്യക്തമല്ല. ഈ സാഹചര്യത്തില്‍ മലയാളി താരത്തിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് ശശി തരൂര്‍.സഞ്ജുവിന് കാലങ്ങളായിട്ട് അര്‍ഹിച്ച പരിഗണന ലഭിക്കുന്നില്ല.രാജസ്ഥാനെ മികച്ച രീതിയില്‍ നയിക്കുന്ന വിക്കറ്റ് കീപ്പര്‍ ബാറ്ററാണ് സഞ്ജു. എന്നാല്‍ ലോകകപ്പ് ടീമിലടക്കം സഞ്ജുവിന്റെ പേര് ചര്‍ച്ച പോലും ചെയ്യുന്നില്ല.

തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് വൈകിട്ട് ആറ് മുതല്‍ നിരോധനാജ്ഞ

സഞ്ജുവിന് നീതി നല്‍കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് തയ്യാറാകണമെന്നും തരൂര്‍ വ്യക്തമാക്കി.ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് ആദ്യ വിക്കറ്റ് കീപ്പറായി സഞ്ജുവിനെ പരിഗണിക്കണമെന്നാണ് ഹര്‍ഭജന്‍ പ്രതികരിച്ചത്.താരങ്ങള്‍ക്ക് എപ്പോഴും നന്നായി കളിക്കാന്‍ കഴിയില്ല.എന്നാല്‍ ആരുടെയും പ്രതിഭയെ തടയാന്‍ കഴിയില്ല.യശസ്വി ജയ്‌സ്വാളിന്റെ പ്രകടനം ഇക്കാര്യം സൂചിപ്പിക്കുന്നതാണെന്നും ഹര്‍ഭജന്‍ വ്യക്തമാക്കി.

Advertisement
WhiteswanTV Footer