Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ആശാ ശരത്തിന് ആശ്വാസം;വഞ്ചനക്കേസില്‍ ഹൈക്കോടി സ്റ്റേ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി:നടി ആശാ ശരത്തിനെതിരായ നിക്ഷേപത്തട്ടിപ്പ് കേസില്‍ ഹൈക്കോടതി സ്റ്റേ.പ്രാണ ഇന്‍സൈറ്റിന്റെ പേരില്‍ നിക്ഷേപത്തട്ടിപ്പ് നടത്തി എന്നായിരുന്നു പരാതി. ആശ ശരത്തിന്റെ പങ്കാളിത്തത്തിലുള്ള സ്‌പൈസസ് പ്രൊഡ്യൂസര്‍ കമ്പനി ഓണ്‍ലൈന്‍ തട്ടിപ്പു നടത്തി ആളുകളെ പറ്റിച്ചുവെന്ന തരത്തിലായിരുന്നു സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്.നടിക്ക് ഈ കമ്പനിയില്‍ ഷെയര്‍ ഉണ്ടെന്നും പ്രാണ ഡാന്‍സ് ആപ്പ് ഇതിന്റെ ഭാഗമാണെന്നുമായിരുന്നു ആരോപണം.കൊട്ടാരക്കര പൊലീസ് എടുത്ത വഞ്ചന കേസിലെ നടപടികള്‍ക്കാണ് സ്റ്റേ.

എന്നാല്‍ വാര്‍ത്തകള്‍ക്ക് പിന്നാലെ ആശ ശരത്തുമായി ഒരു വിധത്തിലുള്ള ബിസിനസ് പങ്കാളിത്തവുമില്ലെന്ന് കോയമ്പത്തൂര്‍ ആസ്ഥാനമായ സ്‌പൈസസ് പ്രൊഡ്യൂസര്‍ കമ്പനിയുടെ വാര്‍ത്താക്കുറിപ്പും നടി പങ്കുവച്ചിരുന്നു.കാര്യങ്ങള്‍ അറിയാതെ നൊമ്പരപ്പെടുത്താന്‍ ശ്രമിച്ചവരോടും പരിഭവം തെല്ലുമില്ല! ഒരു സ്ഥാപിത താല്‍പര്യക്കാരെയും ഈ നാട് സംരക്ഷിച്ചിട്ടുമില്ല, എന്നായിരുന്നു ആശാ ശരത്ത് പ്രതികരിച്ചത്.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer