കൊയിലാണ്ടി: മാനസികവെല്ലുവിളി നേരിടുന്ന മകളെ പീഡിപ്പിച്ച സംഭവത്തിൽ പിതാവിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി. 2024-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പിതാവിനൊപ്പമാണ് പെൺകുട്ടി താമസിച്ചു വന്നത്. പിതാവിന് മകളോടുള്ള പെരുമാറ്റത്തിൽ സംശയം തോന്നിയ കുട്ടിയുടെ മാതാവ് സ്വന്തം വീട്ടിലേക്ക് കുട്ടിയെ മാറ്റുകയായിരുന്നു. പിന്നീട് കുട്ടിയുടെ മാതാവിന്റെ സഹോദരി ചോദിച്ചപ്പോഴാണ് കുട്ടി പീഡനവിവരം തുറന്ന് പറഞ്ഞത്.




