ലക്‌നൗ: സ്വന്തം തട്ടകത്തിൽ രാജസ്ഥാനെതിരെ 40 റണ്‍സിന് തോൽവി വഴങ്ങി ലഖ്‌നൗ സൂപ്പർ ജയൻറ്സ്. മിച്ചല്‍ മാര്‍ഷിന്റെ ഒറ്റയാള്‍പ്പോരാട്ടത്തിനും തോൽവിയുടെ കയങ്ങളിൽ നിന്ന് ലഖ്‌നൗവിനെ കരകയറ്റാൻ കഴിഞ്ഞില്ല. ഏകനാ സ്റ്റേഡിയത്തില്‍ ടോസ് നഷ്ട്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാനെ ലഖ്‌നൗ ബൗളര്‍മാര്‍ വരിഞ്ഞുമുറുക്കി. 160 റണ്‍സ് വിജയലക്ഷ്യമാണ് രാജസ്ഥാൻ മുന്നോട്ട് വെച്ചത്. 29 പന്തില്‍ 43 റൺസ് നേടിയ രവീന്ദ്ര ജഡേജയാണ് ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ലക്‌നൗ 18 ഓവറില്‍ 119ന് എല്ലാവരും ഓൾ ഔട്ടായി. ജയത്തോടെ പോയിന്റ് പട്ടികയിലും രാജസ്ഥാന്‍ മുന്നേറി. ഏഴുകളിയില്‍ അഞ്ചിലും ജയിച്ച രാജസ്ഥാന്‍ പത്തുപോയിന്റോടെയാണ് രണ്ടാമതെത്തിയത്. പഞ്ചാബാണ് ഒന്നാം സ്ഥാനത്ത്. ഏഴുകളിയില്‍ രണ്ടെണ്ണം മാത്രം ജയിച്ച് നാലുപോയിന്റുള്ള ലഖ്‌നൗ ഒമ്പതാം സ്ഥാനത്താണ്.






