Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കാ​ഴ്ച​യു​ടെ വി​രു​ന്നൊ​രു​ക്കി തെളിഞ്ഞത് ഷു​ചി​ൻ​ഷ​ൻ വാ​ൽ ന​ക്ഷ​ത്രം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പ​യ്യ​ന്നൂ​ർ: വ​ർ​ഷ​ങ്ങ​ളു​ടെ ഇ​ട​വേ​ള​ക്കു​ശേ​ഷം പ​യ്യ​ന്നൂ​ർ വാ​ന​നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ നി​ന്ന് കാ​ഴ്ച​യു​ടെ വി​രു​ന്നൊ​രു​ക്കി ആ​കാ​ശ​ത്ത് ഇന്നലെ വാ​ൽ​ന​ക്ഷ​ത്രം ദൃ​ശ്യ​മാ​യി. C/2023/A3 എ​ന്ന പേ​രി​ല​റി​യ​പ്പെ​ടു​ന്ന ഷു​ചി​ൻ​ഷ​ൻ വാ​ൽ ന​ക്ഷ​ത്ര​മാ​ണ് ദൃ​ശ്യ​മാ​യ​ത്.

ഇന്നലെ സൂ​ര്യോ​ദ​യ​ത്തി​നു തൊ​ട്ടു മു​മ്പ് കി​ഴ​ക്ക​ൻ ച​ക്ര​വാ​ള​ത്തി​ൽ ചി​ങ്ങം രാ​ശി​ക്ക​രി​കി​ലാ​യാ​ണ് വാ​ൽ​ന​ക്ഷ​ത്രം കാ​ണ​പ്പെ​ട്ട​ത്. ആ​സ്ട്രോ ഫോ​ട്ടോ​ഗ്രാ​ഫ​ർ രോ​ഹി​ത്ത് കോ​ളേ​ത്താ​ണ് ദൃ​ശ്യം കാ​മ​റ​യി​ൽ പ​ക​ർ​ത്തി​യ​ത്. വാ​ൽ​ന​ക്ഷ​ത്രം സൂ​ര്യ​ന്‍റെ സ​മീ​പ​ത്തേ​ക്ക് നീ​ങ്ങു​ന്ന​തി​നാ​ൽ ഇന്ന് മു​ത​ൽ ദൃ​ശ്യം മ​ങ്ങി​പ്പോ​കാ​നാ​ണ് സാ​ധ്യ​ത.

എ​ന്നാ​ൽ, ഒ​ക്ടോ​ബ​ർ 11 ആ​കു​മ്പോ​ഴേ​ക്കും വാ​ൽ​ന​ക്ഷ​ത്രം സൂ​ര്യ​നെ മ​റി​ക​ട​ന്ന് തു​ലാം രാ​ശി​യി​ലെ​ത്തും. അ​പ്പോ​ൾ പ​ടി​ഞ്ഞാ​റ​ൻ ച​ക്ര​വാ​ള​ത്തി​ൽ സൂ​ര്യാ​സ്ത​മ​യ​ത്തി​നു ശേ​ഷം വാ​ൽ​ന​ക്ഷ​ത്രം ദൃ​ശ്യ​മാ​കു​മെ​ന്ന് പ്ര​സി​ദ്ധ വാ​ന​നി​രീ​ക്ഷ​ക​ൻ ഗം​ഗാ​ധ​ര​ൻ വെ​ള്ളൂ​ർ പ​റ​ഞ്ഞു.

ഈ ​മാ​സം 20-വ​രെ ന​ഗ്ന​നേ​ത്രം കൊ​ണ്ട് ഈ ​വാ​ൽ ന​ക്ഷ​ത്ര​ത്തെ കാ​ണാ​ൻ ക​ഴി​യു​മെ​ന്നാ​ണ് ശാ​സ്ത്ര​ലോ​കം പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. വാ​ൽ ന​ക്ഷ​ത്ര​ത്തെ ടെ​ല​സ്കോ​പ്പി​ലൂ​ടെ നി​രീ​ക്ഷി​ക്കു​ന്ന​തി​ന് ഈ ​മാ​സം 11 മു​ത​ൽ പ​യ്യ​ന്നൂ​ർ വാ​ന നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ സൗ​ക​ര്യം ഒ​രു​ക്കു​ന്ന​താ​ണെ​ന്നും വാ​ന​നി​രീ​ക്ഷ​ണ കേ​ന്ദ്രം ഡ​യ​റ​ക്ട​ർ കൂ​ടി​യാ​യ ഗം​ഗാ​ധ​ര​ൻ വെ​ള്ളൂ​ർ അ​റി​യി​ച്ചു.

Tags :

Recent News

Advertisement
WhiteswanTV Footer