സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ആക്സിസ് നിഫ്റ്റി500 വാല്യു 50 ഇന്‍ഡക്സ് ഫണ്ട് ‘അവതരിപ്പിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി : ഇന്ത്യയിലെ അതിവേഗം വളരുന്ന മുന്‍നിര മ്യൂച്വല്‍ ഫണ്ടുകളിലൊന്നായ  ആക്സിസ് മ്യൂച്വല്‍ ഫണ്ട് പുതിയ ‘ആക്സിസ് നിഫ്റ്റി500 വാല്യു 50 ഇന്‍ഡക്സ് ഫണ്ട് ‘അവതരിപ്പിച്ചു.

ഈ ഓപ്പണ്‍-എന്‍ഡഡ് ഇന്‍ഡക്സ് ഫണ്ട് നിഫ്റ്റി 500 വാല്യു 50 ടോട്ടല്‍ റിട്ടേണ്‍ ഇന്‍ഡക്സിന്‍റെ (ടിആര്‍ഐ) പ്രകടനത്തില്‍ നിന്ന് നേട്ടമുണ്ടാക്കാനാണ് ലക്ഷ്യമിടുന്നത്. പുതിയ ഫണ്ട് ഓഫര്‍ (എന്‍എഫ്ഒ) ഒക്ടോബര്‍ 4ന് തുടങ്ങി 18ന് അവസാനിക്കും. 
 
നിഷ്ക്രിയമായി (പാസീവായി) കൈകാര്യം ചെയ്യപ്പെടുന്ന ഒരു സൂചിക ഫണ്ട് എന്ന നിലയില്‍  സജീവമായി കൈകാര്യം ചെയ്യപ്പെടുന്ന ഫണ്ടുകളുമായി താരതമ്യം ചെയ്യുമ്പോള്‍  ഇത്  ചെലവ് കുറഞ്ഞ നിക്ഷേപത്തിന് അവസരം നല്‍കുന്നതാണ്.

നിക്ഷേപകര്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമ്പത്ത് സൃഷ്ടിക്കുകയാണ് ഇത് ചെയ്യുന്നത്. 100 രൂപയാണ് ആവശ്യമായ കുറഞ്ഞ നിക്ഷേപം. തുടര്‍ന്ന് ഒരു രൂപയുടെ ഗുണിതങ്ങളായി അപേക്ഷിക്കാം.
 
ആക്സിസ് മ്യൂച്വല്‍ ഫണ്ടിന്‍റെ ലക്ഷ്യം എപ്പോഴും നിക്ഷേപകര്‍ക്ക് നൂതനവും നിക്ഷേപക കേന്ദ്രീകൃതവുമായ നിക്ഷേപ സാധ്യതകള്‍ ലഭ്യമാക്കുക എന്നതാണെന്നും ഇതിന്‍റെ അടിസ്ഥാനത്തില്‍ പുതിയ ‘ആക്സിസ് നിഫ്റ്റി500 വാല്യു 50 ഇന്‍ഡക്സ് ഫണ്ട്’ നിക്ഷേപകര്‍ക്ക് താരതമ്യേന കുറഞ്ഞ ചിലവില്‍ മികച്ച മൂല്യം നേടാനുള്ള നിക്ഷേപാവസരം തുറന്നു നല്‍കുന്നതാണെന്നും ആക്സിസ് എഎംസിയുടെ എംഡിയും സിഇഒയുമായ ബി ഗോപകുമാര്‍ പറഞ്ഞു.
 
ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമ്പത്ത് സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്കുള്ള മികച്ച അവസരമാണ് ഈ ഫണ്ടെന്ന് ആക്സിസ് എഎംസിയുടെ ചീഫ് ചീഫ് ഇന്‍വെസ്റ്റ്മെന്‍റ് ഓഫീസര്‍ ആശിഷ് ഗുപ്ത അഭിപ്രായപ്പെട്ടു. കാര്‍ത്തിക് കുമാറും ഹിതേഷ് ദാസുമായിരിക്കും ഫണ്ട് കൈകാര്യം ചെയ്യുന്നത്. 

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.