Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ചെന്നൈയിൽ വൻ പ്രതിഷേധം ; വഖഫ് ഭേദഗതി ബില്ല് പിൻവലിക്കണമെന്നാവശ്യം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: ഫെഡറേഷൻ ഓഫ് തമിഴ്നാട് ഓർഗനൈസേഷന്റെയും വിവിധ രാഷ്ട്രീയ പാർട്ടികളുടെയും നേതൃത്വത്തില്‍ 2014ലെ വഖഫ് ഭേദഗതി ബില്ല് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ചെന്നൈയിൽ വൻ പ്രതിഷേധം. ചെന്നൈയിലെ എഗ്മോറിലെ രാജരത്നം സ്റ്റേഡിയത്തിന് സമീപം നടന്ന പ്രകടനത്തിൽ പതിനായിരങ്ങളാണ് പ​ങ്കെടുത്തത്.

വഖഫ് ബോർഡുകളെ സ്തംഭിപ്പിക്കാനും വഖഫ് സ്വത്തുക്കൾ കൈയേറാനുള്ള ഭരണഘടനാ വിരുദ്ധമായ വിവേചനപരമായ വ്യവസ്ഥകൾ അടങ്ങുന്ന വഖഫ് ഭേദഗതി ബിൽ 2024 പിൻവലിക്കണമെന്നാണ് എല്ലാ നേതാക്കളും ഒന്നിച്ച് ആവശ്യപ്പെട്ടത്.

ഫെഡറേഷൻ പ്രസിഡന്റ് മൗലാന പി.എ. ഖാജാ മുഹിയുദ്ദീൻ ബാഖവിയുടെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിൽ ആൾ ഇന്ത്യ മുസ്‍ലിം ​പ്രൈവറ്റ് ലോ ബോർഡ് ജനറൽ സെക്രട്ടറി മൗലാന ബസുലൂർ റഹീം മുജാത്തിദി പങ്കെടുത്തു. ന്യൂനപക്ഷങ്ങൾക്ക് ഭരണഘടന അനുവദിച്ചിട്ടുള്ള പല അവകാശങ്ങളും വഖഫ് ഭേദഗതി ബില്ല് എടുത്തു കളയുന്നതായി സംസാരിച്ചവർ ചൂണ്ടിക്കാട്ടി. ബില്ലിൽ മുസ്‍ലിംകളോട് വിവേചനം കാണിക്കുന്ന ഭേദഗതികളുണ്ട്.

വഖഫ് സ്വത്തുക്കൾ കയ്യേറുന്നവർക്കുള്ള കഠിനമായ ശിക്ഷകളിൽ ഇളവ് വരുത്തി വഖഫ് സ്വത്തുക്കൾ കയ്യേറാൻ ഈ ഭേദഗതി ബിൽ വഴിയൊരുക്കുന്നുവെന്നും പലരും ചൂണ്ടിക്കാട്ടി.

Recent News

Advertisement
WhiteswanTV Footer