Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

റേ​ഷ​ന്‍ മ​സ്റ്റ​റി​ങ് നീ​ട്ടി​യേ​ക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തി​രു​വ​ന​ന്ത​പു​രം : സംസ്ഥാനത്ത് മ​സ്റ്റ​റി​ങ്ങി​നു​ള്ള അ​വ​സാ​ന തീ​യ​തി ഇന്ന് അ​സാ​നി​ക്കാ​നി​രി​ക്കെ 75 ശ​ത​മാ​നം പേ​രു​ടെ മ​സ്റ്റ​റി​ങ് മാ​ത്രം പൂര്‍ത്തിയായിരിക്കുന്ന സാഹചര്യത്തില്‍ റേ​ഷ​ന്‍ മ​സ്റ്റ​റി​ങ് നീ​ട്ടി​യേ​ക്കും. ഇന്ന് ഭ​ക്ഷ്യ​മ​ന്ത്രി ജി.​ആ​ര്‍. അ​നി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​രു​ന്ന ഉ​ന്ന​ത​ത​ല​യോ​ഗം അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കും.

ആ​ധാ​റി​ലെ​യും റേ​ഷ​ൻ കാ​ർ​ഡി​ലെ​യും പേ​രു​ക​ളി​ലെ പൊ​രു​ത്ത​ക്കേ​ടു​ക​ൾ മൂ​ലം മ​സ്റ്റ​റി​ങ് അ​സാ​ധു​വാ​യ​വ​ർ കാ​ർ​ഡി​ലെ പേ​രു​ക​ൾ തി​രു​ത്തേ​ണ്ടി വ​രും. 10 വ​യ​സ്സി​നു താ​ഴെ​യു​ള്ള ഒ​മ്പ​ത്​ ല​ക്ഷ​ത്തോ​ളം പേ​രു​ടെ ബ​യോ​മെ​ട്രി​ക് വി​വ​രം ശേ​ഖ​രി​ക്കാ​ൻ എ​ന്തു സം​വി​ധാ​നം വേ​ണ​മെ​ന്ന കാ​ര്യ​വും യോ​ഗം ച​ർ​ച്ച ചെ​യ്യും.

താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ​ർ​മാ​ർ അം​ഗീ​ക​രി​ക്കാ​ത്ത​തി​നാ​ൽ ഒ​രു ല​ക്ഷ​ത്തി​ലേ​റെ പേ​രു​ടെ മ​സ്റ്റ​റി​ങ് അ​സാ​ധു​വാ​യി​രു​ന്നു. പേ​രു​ക​ൾ തി​രു​ത്തി​യാ​ലും അ​ത് ഹൈ​ദ​രാ​ബാ​ദി​ലെ എ.​ഇ.​പി.​ഡി.​എ​സ് സെ​ർ​വ​റി​ൽ അ​പ്‌​ലോ​ഡ് ചെ​യ്യു​ന്ന​ത് എ​ല്ലാ മാ​സ​വും 21നാ​ണ്. അ​തി​നാ​ൽ ഒ​രു മാ​സ​ത്തോ​ളം കാ​ത്തി​രി​ക്കേ​ണ്ടി വ​രും. ഇ​തി​നു ശേ​ഷ​മേ ഇ​വ​ർ​ക്ക് മ​സ്റ്റ​റി​ങ് വീ​ണ്ടും ന​ട​ത്താ​നാ​കൂ.

Advertisement
WhiteswanTV Footer