തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ കാര്‍ഡ് മസ്റ്ററിങിന് ഒക്ടോബര്‍ 25 വരെ നീട്ടി. ഇനിയും ആളുകള്‍ മസ്റ്ററിംഗ് പൂര്‍ത്തിയാക്കാനുളളതിനാലാണ് മസ്റ്ററിംഗ് നീട്ടിയത്. മസ്റ്ററിംഗ് നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് രണ്ടുമാസത്തെ സമയം ദീര്‍ഘിപ്പിച്ച് നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്രസര്‍ക്കാരിന് കത്ത് നല്‍കുമെന്ന് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.
ഇ കെ വിജയന്‍ എംഎല്‍എ നല്‍കിയ ശ്രദ്ധക്ഷണിക്കല്‍ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. ഒക്ടോബര്‍ 8-ാം തീയതി വരെ79.79% പേരാണ് മസ്റ്ററിംഗ് പൂര്‍ത്തിയാക്കിയത്. അതേസമയം നിലവില്‍ മസ്റ്ററിങ്ങ് ചെയ്തതില്‍ ഒരു ലക്ഷത്തിലേറപ്പേരുടെ മസ്റ്ററിങ് അസാധുവാക്കി.
ആധാറിലെയും റേഷന്‍ കാര്‍ഡിലെയും പേരുകള്‍ വ്യത്യസ്തമാണെങ്കില്‍ മസ്റ്ററിങ് കൃത്യമായി നടക്കില്ല. ഈ വ്യത്യാസം മുപ്പത് ശതമാനം വരെയാകാം. അതില്‍ കൂടിയാല്‍ മസറ്ററിങ് അസാധുവാകും.




