Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പുതിയ ‌പ്ലസ് വൺ ബാച്ചുകൾ അനുവദിച്ച സ്കൂളുകളിൽ അധ്യാപകരെ സ്ഥിരപ്പെടുത്താനാകില്ല ; വി. ശിവൻകുട്ടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം : പുതിയ ‌പ്ലസ് വൺ ബാച്ചുകൾ അനുവദിച്ച സ്കൂളുകളിൽ അധ്യാപകരെ സ്ഥിരപ്പെടുത്താനാകില്ലെന്ന്​ മന്ത്രി വി. ശിവൻകുട്ടി. ഇവരെ ദിവസവേദനാടിസ്ഥാനത്തില്‍ മാത്രമേ നിയമിക്കാനാകൂ എന്ന് മന്ത്രി അറിയിച്ചു.

സ്കൂളുകളിൽ കുട്ടികൾ കുറഞ്ഞാൽ അധ്യാപകർ പുറത്തുപോവേണ്ടി വരും. അതിനാൽ ഒന്നാം ക്ലാസ് മുതൽ കു‌ട്ടികളെ നിർബന്ധമായും സ്കൂ‌ളിലെത്തിക്കാൻ അധ്യാപകരും പി.ടി.എ.യും ശ്രമിക്കണം. കുട്ടികൾ കൊഴിഞ്ഞു പോകുമ്പോൾ മാത്രം ഓടിന‌ടന്ന് ജനപ്രതിനിധികളെ കണ്ടി‌ട്ട് കാര്യമില്ല. – മന്ത്രി പറഞ്ഞു.

പ്രൊട്ടക്ടഡ് അധ്യാപകർക്ക് നിയമാനുസൃതമായ സംരക്ഷണം നൽകുമെന്നും ഇതുസംബന്ധിച്ച ചോദ്യത്തിന് മറുപടിയായി മന്ത്രി നിയമസഭയിൽ പറഞ്ഞു.

സ്കൂൾ ഉച്ചഭക്ഷണ തുക മുൻകൂറായി പ്രഥമാധ്യാപകർക്ക് നൽകുന്ന കാര്യം ആലോചിക്കും. ഇതുവരെ ഉച്ചഭക്ഷണ പദ്ധതി മുടങ്ങിയിട്ടില്ല. കുറച്ച് കടങ്ങൾ ഉണ്ട്. ബജറ്റിൽ 683 കോടിയാണ് നീക്കിവെച്ചത്. ഇതിൽ 267 കോടി കേന്ദ്ര വിഹിതമാണ്. അതു വല്ലപ്പോഴുമാണ് കിട്ടുന്നതെന്നും മന്ത്രി പറഞ്ഞു

Recent News

Advertisement
WhiteswanTV Footer