സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ക​ഴ​ക്കൂ​ട്ട​ത്ത് അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ക​യ​റി യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ലെ പ്ര​തി കീ​ഴ​ട​ങ്ങി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ക​ഴ​ക്കൂ​ട്ടം : സി​വി​ൽ സ​ർ​വി​സ് പ​രി​ശീ​ല​ന​ത്തി​നാ​യി എ​ത്തി​യ യു​വ​തി​ക്കു​നേ​രെ ക​ഴ​ക്കൂ​ട്ട​ത്ത് അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ക​യ​റി യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ലെ പ്ര​തി തി​രു​വ​ന​ന്ത​പു​രം പ​ട്ടം സ്വ​ദേ​ശി കൂ​പ്പ​ർ ദീ​പു എ​ന്ന ദീ​പു കീ​ഴ​ട​ങ്ങി. സം​ഭ​വ​ത്തി​നു​ശേ​ഷം മ​ധു​ര​യി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞ പ്ര​തി തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക്​ 12ഓ​ടെ അ​ഭി​ഭാ​ഷ​ക​നോ​ടൊ​പ്പ​മാ​ണ്​ ക​ഴ​ക്കൂ​ട്ടം അ​സി. ക​മീ​ഷ​ണ​ർ നി​യാ​സി​ന്‍റെ ഓ​ഫി​സി​ൽ കീ​ഴ​ട​ങ്ങി​യ​ത്. പെ​ൺ​കു​ട്ടി താ​മ​സി​ക്കു​ന്ന മു​റി​യി​ൽ അ​ർ​ദ്ധ​രാ​ത്രി എ​ത്തി​യ സു​ഹൃ​ത്ത് മ​ദ്യം ന​ൽ​കി​ പീ​ഡിപ്പിക്കുകയായിരുന്നു. പെ​ൺ​കു​ട്ടി​യു​ടെ പ​രാ​തി​യി​ൽ ക​ഴ​ക്കൂ​ട്ടം പൊ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.

സം​ഭ​വ​ത്തെ പ​റ്റി പെ​ൺ​കു​ട്ടി പൊ​ലീ​സ് ന​ൽ​കി​യ മൊ​ഴി​യി​ൽ പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ: ആ​ൺ സു​ഹൃ​ത്തി​നെ പ​റ്റി ചി​ല​കാ​ര്യ​ങ്ങ​ൾ പ​റ​യാ​നു​ണ്ടെ​ന്നും നേ​രി​ട്ട് കാ​ണ​ണ​മെ​ന്നും പ​റ​ഞ്ഞ് ദീ​പു പെ​ൺ​കു​ട്ടി​യെ ഫോ​ണി​ൽ വി​ളി​ച്ചു. അ​ർ​ധ​രാ​ത്രി​യോ​ടെ പെ​ൺ​കു​ട്ടി താ​മ​സി​ക്കു​ന്ന അ​പ്പാ​ർ​ട്ട്മെ​ന്റി​ൽ എ​ത്തി. ആ​ൺ സു​ഹൃ​ത്തി​ന്‍റെ ചി​ല ഫോ​ട്ടോ​ക​ൾ പെ​ൺ​കു​ട്ടി​യെ കാ​ണി​ച്ചു. തു​ട​ർ​ന്ന് ബ​ല​മാ​യി കീ​ഴ്പ്പെ​ടു​ത്തി​യ​ശേ​ഷം മ​ദ്യം ന​ൽ​കി പീ​ഡി​പ്പി​ച്ചു.

പീ​ഡി​പ്പി​കു​ന്ന ദൃ​ശ്യം ദീ​പു​വി​ന്‍റെ കൈ​വ​ശ​മു​ണ്ടെ​ന്നും പെ​ൺ​കു​ട്ടി ന​ൽ​കി​യ മൊ​ഴി​യി​ൽ പ​റ​യു​ന്നു. പ്ര​തി​യെ ഇന്ന് കോ​ട​തി ഹാ​ജ​രാ​ക്കു​മെ​ന്ന് ക​ഴ​ക്കൂ​ട്ടം പൊ​ലീ​സ് പ​റ​ഞ്ഞു.

Tags :

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.