മലപ്പുറം : കെഎസ്ആര്‍ടിസി ബസില്‍ നിന്ന് ഒരു കോടിയിലധികം രൂപയുടെ സ്വർണം കവർന്നതായി പരാതി. മലപ്പുറം തിരൂരിലെ ജ്വല്ലറിയിൽ കാണിക്കാനായി കൊണ്ടുവന്ന 1512 ഗ്രാം സ്വർണമാണ് തൃശൂരിലെ സ്വർണ വ്യാപാരിയില്‍ നിന്ന് കവര്‍ച്ച ചെയ്തത്.
കുറ്റിപ്പുറത്ത് നിന്ന് നെടുങ്കണ്ടത്തേക്ക് യാത്ര ചെയ്യവെ രാത്രി പത്തുമണിയോടെ എടപ്പാളിൽ എത്തിയപ്പോളാണ് സ്വര്‍ണം നഷ്ടപ്പെടുന്നതായി ശ്രദ്ധയിൽപെടുന്നത്. സംഭവത്തിൽ ചങ്ങരംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.




