സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

രാഷ്ട്രീയ തത്വങ്ങള്‍ എന്താ മാറ്റിക്കൂടെ ; രാഷ്ട്രീയനയം പ്രഖ്യാപിച്ച് വിജയ്

വിജയിയുടെ മാസ്സ് എന്‍ഡ്രിയിലൂടെ ആരംഭിച്ച തമിഴക വെട്രി കഴകത്തിന്‍റെ ആദ്യ സമ്മേളനത്തില്‍ പാർട്ടിയുടെ നയങ്ങളും, ആദർശങ്ങളും, ലക്ഷ്യങ്ങളും വ്യക്തമാക്കി.

സദസ്സിൽ ഇരുന്നാലും താഴെ ഇരുന്നാലും ഇനി വ്യത്യാസമില്ല. താഴെ ആര്, മുകളിൽ ആര് എന്ന വ്യത്യാസമില്ല. എല്ലാവരും ഒന്ന്, എല്ലാവരും സമം, തുല്യതയുള്ള ഒരു സമൂഹം സൃഷ്ടിക്കുക എന്നതാണ് ടി.വി.കെയുടെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ച് വിജയ്.

സമൂഹ്യ നീതി, സമത്വം, മതേതരത്വം എന്നതാണ് പ്രധാന നയം. സ്ത്രീ സമത്വത്തിന് ഊന്നൽ നൽകും. മൂന്നിൽ ഒന്ന് സ്ഥാനങ്ങൾ സ്ത്രീകൾക്ക് നൽകുമെന്നും ഇത് അൻപത് ശതമാനമായി തമിഴക വെട്രിക് കഴകത്തിലൂടെ ഉയര്‍ത്തുമെന്ന് വിജയ്.

തമിഴ്നാട്ടിൽ ഹിന്ദി വേണ്ടെന്ന നിലപാട് ശക്താമായി പ്രഖ്യാപിച്ചിരിക്കുകയാണ് ടിവികെ. തമിഴ്നാട്ടിൽ തമിഴും ഇംഗ്ലീഷും മതിയെന്നതാണ് നിലപാട്. കൂടുതൽ വ്യവസായങ്ങൾ തമിഴ്നാട്ടിൽ എത്തിക്കുമെന്നും ടിവികെയുടെ നയപ്രഖ്യാപനത്തിലൂടെ വിജയ് അറിയിച്ചു. ജാതി സെൻസസിനെ പിന്തുണക്കുന്നു. ജാതി സെൻസസ് നടത്തി സമൂഹനീതി ഉറപ്പ് വരുത്തുമെന്ന് നയം. മധുരയിൽ ഭരണകേന്ദ്രം ഉണ്ടാകുമെന്നും പ്രഖ്യാപനത്തിലൂടെ വിജയ് പറഞ്ഞു.

മിഴക വെട്രി കഴകത്തെ തമിഴ് രാഷ്ട്രീയ കേന്ദ്രങ്ങൾ ശ്രദ്ധാപൂർവമാണ് വീക്ഷിക്കുന്നത്. കൃത്യമായി നൽകിയ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ഗർഭിണികളും വിദ്യാർഥികളും പ്രായമായവരേയും സമ്മേളനത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു.

Advertisement

ഉള്ളി കഴിക്കുന്നതിന് മുമ്പ് ഇത് ശ്രദ്ധിക്കണേ

നമ്മുടെ കറികളിലേയും സാലഡിലേയുമെല്ലാം ഒഴിവാക്കാനാവാത്ത ഒന്നാണ് ഉള്ളിയും സവാളയുമെല്ലാം. എന്നാൽ നല്ല ഉള്ളിയും കേടായത് എങ്ങനെ തിരിച്ചറിയാം? ഉള്ളിയിലും സവാളയിലും കറുത്ത നിറത്തിലുള്ള ഫം​ഗസ് കാണുന്നുണ്ടെങ്കിൽ അറിഞ്ഞോളൂ, അവ അപകടകാരികളാണ്. പുറമേയ്ക്ക് സാധാരണ ഉള്ളി

Read More »

കേരള സ്റ്റോറി 2 വിവാദം; പ്രദർശനം തടയാനുള്ള അധികാരം കോടതിക്കില്ല, പേര് മാറ്റില്ലെന്ന് നിർമാതാവ്

കൊച്ചി: കേരള സ്റ്റോറിയുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി നിർമ്മാതാവ്. ചിത്രം ഹൈക്കോടതി കാണുന്നതിൽ എതി‌ർപ്പറിയിച്ചാണ് നിർമാതാവ് വിപുൽ അമൃത്‌ലാൽ സത്യവാങ്മൂലം നൽകിയത്. ചിത്രം വിലയിരുത്താനുള്ള അധികാരം സെൻസർ

Read More »

പിണക്കം മാറ്റി ചൈനയ്ക്ക് കൈകൊടുക്കാൻ കേന്ദ്രം

ന്യൂ ഡൽഹി: രാജ്യത്തെ നിർമ്മാണ മേഖല കൂടുതൽ ശക്തിപ്പെടുത്താൻ ചൈനയില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള കര്‍ശന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ ഇന്ത്യ. ആഗോള വിതരണ ശൃംഖലയില്‍ ഇന്ത്യയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാനാണ് ഈ നീക്കമെന്ന് കേന്ദ്ര

Read More »

മികച്ച നടി വീണ ജോർജ് ; അധിക്ഷേപിച്ച് കെ.എസ്.യു ജില്ലാ പ്രസിഡന്റ്

കണ്ണൂര്‍: ആരോ​ഗ്യമന്ത്രി വീണാ ജോർജിനെതിരെ കെ.എസ്.യു നേതാവ് രം​ഗത്ത്. 2026 ലെ മികച്ച നടിക്കുള്ള പുരസ്‌കാരം വീണാ ജോർജ്ജിന് മാത്രം അവകാശപ്പെട്ടതാണെന്ന് കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് ഫേസ്ബുക്കിൽ കുറിച്ചു.

Read More »

കനത്ത പോരാട്ടത്തിനൊരുങ്ങാൻ കേരള കോൺഗ്രസുകൾ

നിയമസഭാ തിരഞ്ഞെടുപ്പ് എത്തിനിൽക്കേ കോൺഗ്രസിലും കേരള കോൺഗ്രസിലും ദിനംപ്രതി ആശങ്കകൾ ഉയരുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. കേരള കോൺഗ്രസ് പ്രഖ്യാപിച്ച വിഐപി മണ്ഡലമായ ഇടുക്കിയിൽ ആരൊക്കെ മത്സരിക്കുമെന്നതാണ് ഇപ്പോഴത്തെ പ്രധാന ചോദ്യം. കേരള കോൺഗ്രസുകൾ

Read More »

കെണിയിൽ വീഴരുത്, പ്രകോപനം വേണ്ട; അണികളോട് മുഖ്യമന്ത്രി

ആരോ​ഗ്യമന്ത്രി വീണാ ജോർജിന് KSU ആക്രമണത്തിൽ പരിക്കേറ്റ സംഭവത്തിൽ നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷ പ്രതികരണം നടത്തിയിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ ജനാധിപത്യ രീതിയിലുള്ള പ്രതിഷേധങ്ങളാണ് ഉയരേണ്ടതെന്നും മുഖ്യമന്ത്രി പറയുന്നു. ഈ നാട് സംഘർഷത്തിന്റെ

Read More »
Advertisement