Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

‘വയനാട് മെഡിക്കൽ കോളേജ് യാഥാർഥ്യമാക്കാൻ സാധ്യമാകുന്നതെല്ലാം ചെയ്യും’; പ്രിയങ്ക ഗാന്ധി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബത്തേരി: വയനാട് മെഡിക്കൽ കോളേജ് യാഥാർഥ്യമാക്കാൻ സാധ്യമാകുന്നതെല്ലാം ചെയ്യുമെന്ന് വയനാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി പ്രിയങ്ക ഗാന്ധി പറഞ്ഞു. സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിലെ മീനങ്ങാടിയിലെ കോർണർ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. മെച്ചപ്പെട്ട ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തത മൂലം വയനാട്ടുകാർ എത്രത്തോളം കഷ്ടപ്പെടുന്നുണ്ടെന്ന് എനിക്കറിയാം.

രാഹുൽ ഗാന്ധി വയനാടിന്റെ എം. പി. ആയിരിക്കുമ്പോൾ അത് സാധ്യമാക്കാൻ കഴിയുന്നതെല്ലാം ചെയ്തിട്ടുണ്ട്. ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷം വയനാട്ടിലെത്തിയപ്പോഴാണ് ബുദ്ധിമുട്ടുന്ന ജനങ്ങളെ എങ്ങനെയാണ് ഈ ജനത സഹായിക്കുന്നതെന്ന് മനസിലായത്. വയനാട്ടുകാർ ജാതിയോ മതമോ മറ്റു കാര്യങ്ങളോ നോക്കാതെ എല്ലാവരേയും സഹായിച്ചു. പോരാട്ടത്തിൻ്റെ ചരിത്രമുള്ള ജനതയാണ് വയനാട്ടിലേത്.

ബ്രിട്ടീഷുകാർക്കെതിരെ വയനാടൻ ജനത ശക്തമായി പോരാടി. ഇവിടത്തെ പ്രകൃതിയും ഭൂമിയും അതി മനോഹരമാണ്. മത സൗഹാർദത്തിൻ്റെ പാരമ്പര്യവും ചരിത്രങ്ങളുമാണ് വയനാട്ടിലേത്. ശ്രീനാരായണ ഗുരുവിൻ്റെ അനുയായികൾ എന്ന നിലയിൽ വയനാട്ടിലെ ജനങ്ങൾ സൗഹൃദവും സ്നേഹവും കാത്തുസൂക്ഷിക്കുന്നു. വയനാടിനെ പ്രധിനീതികരിക്കുക വഴി ഇന്ത്യയിലെ ഏറ്റവും അനുഗ്രഹീതമായ വ്യക്തി തനാവുമെന്ന് അവർ പറഞ്ഞു.

ബി.ജെ.പി. സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലിക്കുന്ന സമയത്ത് നമ്മൾ ജീവിക്കുന്നത് എല്ലാ ദുരിതങ്ങളും നേരിട്ടാണ്. വിവിധ സമുദായങ്ങൾക്കിടയിൽ ഭയവും വിദ്വേഷവും വളർത്തി. രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കെതിരെ നിരന്തരം ആക്രമണങ്ങൾ നടക്കുന്നു. മണിപ്പൂരിൽ എന്താണ് നടക്കുന്നതെന്ന് നമ്മൾക്കറിയാം. ഈ രാജ്യത്ത് മുഴുവൻ അവർ ഭയവും വെറുപ്പും വിദ്വേഷവും പടർത്തി കൊണ്ടിരിക്കുകയാണ്.

രാജ്യത്തെ ഭരണഘടനയുടെ മൂല്യങ്ങളെ നിരന്തരമായി ബി ജെ പി അട്ടിമറിച്ചു കൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ സുഹൃത്തുക്കളെ സഹായിക്കുന്നതിന് വേണ്ടിയാണ് രാജ്യത്ത് നയങ്ങൾ നടപ്പിലാക്കുന്നത്. സാധാരണക്കാരോടും കർഷകരോടും ആദിവാസികളോടും യാതൊരു ദയയുമില്ല. ആദിവാസികളുടെ ഭൂമികൾ വൻകിടക്കാർക്ക് നൽകുന്നു.

മിനിമം താങ്ങുവില നൽകുമെന്ന് പൊള്ളയായ വാഗ്ദാനം നൽകി കർഷകരെ വഞ്ചിക്കുന്നു. രാജ്യത്ത് തൊഴിലില്ലായ്മ ഏറ്റവും ഉയരത്തിലെത്തി. മക്കളെ കഷ്ടപ്പെട്ട് പഠിപ്പിച്ചിട്ടും അവർക്ക് യാതൊരു ഭാവിയുമില്ല. രാത്രിയാത്രാ നിരോധനത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ഒരു പ്രവർത്തകൻ സമീപിച്ചിരുന്നു. ഇതടക്കം വയനാടിൻ്റെ ഓരോ പ്രശ്നങ്ങളേയും കുറിച്ച് എനിക്ക് ബോധ്യമുണ്ട് എന്ന് പ്രിയങ്ക പറഞ്ഞു.

എല്ലാവരും തന്റെ സഹോദരനെ വളഞ്ഞിട്ടാക്രമിച്ചപ്പോൾ വയനാട് അദ്ദേഹത്തെ ചേർത്തണച്ചു. അദ്ദേഹത്തിന് രാജ്യം മുഴുവൻ നടക്കാനുള്ള ഊർജ്ജം നൽകിയത് വയനാട്ടുകാരാണ്. ജനാധിപത്യം നിലനിൽക്കാനും തുല്യതയ്ക്കും വേണ്ടിയാണ് പോരാടിക്കൊണ്ടിരിക്കുന്നത്. ജനാധിപത്യത്തിന് വേണ്ടിയും മതേതരത്വത്തിന് വേണ്ടിയും സത്യത്തിന് വേണ്ടിയും നിലകൊള്ളാൻ തയാറാകണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

മാർക്കറ്റ് ജങ്ഷനിൽ നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ പ്രിയങ്ക ഗാന്ധിയെ വേദിയിലേക്ക് ആനയിച്ചു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി., കെ.പി.സി.സി പ്രസിഡൻ്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കേരളത്തിൻ്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി മൻസൂർ അലി ഖാൻ, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ.പി. അനിൽ കുമാർ എം.എൽ.എ, കോർഡിനേറ്റർ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, ഡീൻ കുര്യാക്കോസ് എം.പി, ഡി.സി.സി പ്രസിഡൻ്റ് എൻ.ഡി അപ്പച്ചൻ, ടി. സിദ്ദീഖ് എം.എൽ.എ., ജെബി മേത്തർ എം.പി, ടി. മുഹമ്മദ്, പി.ടി. ഗോപാലക്കുറുപ്പ്, അബ്ദുല്ല മാടാക്കര, ഡി.പി. രാജശേഖരൻ, കെ.ഇ. വിനയൻ, മനോജ് ചന്ദനക്കാവ്, ഹൈറുദ്ധീൻ, എൻ.എസ് ശുക്കൂർ, വി എം വിശ്വനാഥൻ, ബേബി വർഗീസ്, എം.എ അയ്യൂബ്, കെ.പി നുസ്റത്ത് പങ്കെടുത്തു.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer