Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഫിലിം പ്രിസർവേഷൻ ആൻഡ്‌ റിസ്റ്റോറേഷൻ വർക്ക് ഷോപ്പിന് തുടക്കം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മ്പതാമത് ഫിലിം പ്രിസർവേഷൻ ആൻഡ്‌ റിസ്റ്റോറേഷൻ വർക്ക് ഷോപ്പിന് തുടക്കമായി. തിരുവനന്തപുരം ഗോൾഫ് ക്ലബ്ബിൽ നടന്ന ചടങ്ങ് നടി ഷീല ഉദ്‌ഘാടനം ചെയ്‌തു. നവംബർ 7 മുതൽ 14 വരെയാണ് വർക്ക് ഷോപ്പ് . പ്രസിദ്ധ ഫിലിം ആർക്കൈവിസ്റ്റ്‌ ശിവേന്ദ്ര സിംഗ് ദുംഗർപുരിന്റെ നേതൃത്വത്തിൽ ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ (എഫ്എച്ച്എഫ്) ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ആർക്കൈവ്‌സുമായി (എഫ്‌ഐഎഎഫ്) സഹകരിച്ചാണ് ശിൽപ്പശാല നടക്കുന്നത്. വൈലോപ്പിള്ളി സംസ്‌കൃതിഭവനിലാണ് ശിൽപ്പശാല.

സിനിമ, വീഡിയോ, ഓഡിയോ, ഡിജിറ്റൽ പ്രിസർവേഷൻ, ഫിലിം കൺസർവേഷൻ ആൻഡ് റിസ്റ്റോറേഷൻ, ഡിജിറ്റൈസേഷൻ, ഡിസാസ്റ്റർ റിക്കവറി, കാറ്റലോഗിങ്‌, പേപ്പർ, ഫോട്ടോഗ്രാഫ് കൺസർവേഷൻ, പ്രോഗ്രാമിങ്‌ തുടങ്ങിയ വിഷയങ്ങളിൽ പ്രഭാഷണങ്ങളും പരിശീലന സെഷനുകളും നടക്കും. ഈ ക്ലാസുകൾക്ക് ശേഷം റീസ്റ്റോർ ചെയ്ത ലോകസിനിമകളുടെ പ്രദർശനമുണ്ടായിരിക്കും. കേരളത്തിൽ ശില്പശാല നടത്തുക എന്നത് വളരെ കാലമായുള്ള ആഗ്രഹമായിരുന്നുവെന്ന് ശിവേന്ദ്ര സിംഗ് ദുംഗർപുർ പറഞ്ഞു.

ജസ്റ്റിസ് ഹേമ കമ്മിറ്റിയെ നിയമിച്ചത് മലയാള സിനിമയിലെ ചരിത്രസംഭവമാണെന്നും അതിനു മുൻകൈയെടുത്ത മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിക്കുന്നുവെന്നും നടി ഷീല പറഞ്ഞു. ശിൽപശാലയുടെ ഉദ്ഘാടനച്ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അവർ.

പഴയ സിനിമകൾക്ക്‌ വലിയ ചരിത്രമൂല്യമുണ്ട്‌. അവ നഷ്‌ടപ്പെട്ടു പോകാതെ സംരക്ഷിക്കാൻ കഴിയുന്നത്‌ ഭാവി തലമുറയ്‌ക്ക്‌ മുതൽക്കൂട്ടാണെന്നും അവർ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് ചലച്ചിത്രമേഖലയിൽ ഗുണപരമായ മാറ്റങ്ങളുണ്ടാക്കും. സ്നേഹനിധിയായ ഒരു മുഖ്യമന്ത്രിയെ കിട്ടിയത് കേരളത്തിന്റെ ഭാഗ്യമാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പേരിൽ വിമർശനമുണ്ടായെങ്കിലും അദ്ദേഹം പക്വതയോടെ പ്രതിരോധിച്ചു .

കേരളം മുത്തു പതിപ്പിച്ച കിരീടവുമായാണ് പിണറായി വിജയനെ ഭരണത്തിലേറ്റിയത്. അത് യഥാർഥത്തിൽ മുൾക്കിരീടമാണെന്ന് മുഖ്യമന്ത്രിക്കു മാത്രമേ അറിയൂ എന്നും ഷീല പറഞ്ഞു. സിനിമാചരിത്രകാരൻ എസ് തിയോഡോർ ഭാസ്‌കരനെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം നൽകി ആദരിച്ചു. ശാരദ മുരളീധരൻ,ശിവേന്ദ്ര സിങ് ദുംഗാർപൂർ, സയ്യിദ് മിർസ,നടി ജലജ,കെഎസ്എഫ്ഡിസി ചെയർമാൻ ഷാജി എൻ.കരുൺ,തുടങ്ങിയവർ പങ്കെടുത്തു.

Recent News

Advertisement
WhiteswanTV Footer