Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സം​ഗീത സംവിധായകൻ എആർ റഹ്മാൻ വിവാഹമോചിതനാകുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സം​ഗീത സംവിധായകൻ എആർ റഹ്മാനും ഭാര്യ സൈറ ബാനുവും വേർപിരിയുന്നു. വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. അഭിഭാഷക മുഖേന സൈറയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ 29 വർഷം നീണ്ടുനിന്ന ദാമ്പത്യ ജീവിതമാണ് ഇരുവരും അവസാനിപ്പിച്ചത്. 1995 ലാണ് റഹ്‌മാനും സൈറ ബാനുവും വിവാഹിതരായത്.

രണ്ട് പേരും തമ്മിലുള്ള പ്രശ്‍നങ്ങൾ പരിഹരിക്കാനാകുന്നില്ലെന്നും അതുകൊണ്ടാണ് ഏറെ പ്രയാസത്തോടെ ആണെങ്കിലും പിരിയുക എന്ന തീരുമാനത്തിൽ എത്തിയത് എന്നാണ് സൈറയുടെ പ്രസ്താവന. പിന്നാലെ വിവാഹമോചന വാർത്തകളിൽ പ്രതികരണവുമായി എആർ റഹ്മാനും രംഗത്ത് വന്നു. സമൂഹമാധ്യമമായ എക്സിലൂടെയാണ് തന്റെ ഭാഗം റഹ്മാൻ വിശദീകരിച്ചത്.

മുപ്പത് വർഷം പൂർത്തിയാക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചു എന്നാൽ എല്ലാത്തിനും അദൃശ്യമായ ഒരു അന്ത്യമുണ്ടെന്ന് റഹ്മാൻ കുറിച്ചു. തകർന്നതൊന്നും കൂട്ടിയോജിപ്പിക്കാൻ സാധിച്ചില്ല എന്ന് വ്യക്തമാക്കിയ റഹ്മാൻ തങ്ങളുടെ സ്വകാര്യതയെ മാനിക്കുന്നതിന് സുഹൃത്തുക്കൾക്ക് നന്ദിയും രേഖപ്പെടുത്തി.

അതേസമയം ഞങ്ങളുടെ സ്വകാര്യത മാനിക്കണമെന്ന് റഹ്മാന്റെ മകനും ​ഗായകനും കൂടിയായ അമീനും അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix