Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

തൃശ്ശൂരിൽ ഉറങ്ങിക്കിടന്നവർക്കിടയിലേക്ക് നിയന്ത്രണം വിട്ട് തടിലോറി പാഞ്ഞു കയറി 5 മരണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂര്‍ : തൃശ്ശൂര്‍ നാട്ടികയില്‍ തടി കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് ഉറങ്ങിക്കിടന്നവർക്കിടയിലേക്ക് പാഞ്ഞുകയറി 5 പേർക്ക് ദാരുണാന്ത്യം. പണി പുരോഗമിക്കുന്ന ദേശീയപാത ബൈപ്പാസിനരികിൽ ഉറങ്ങിക്കിടന്നിരുന്ന നാടോടികൾക്കിടയിലേക്കാണ് ലോറി പാഞ്ഞുകയറിയത്.

രണ്ടുകുട്ടികളുള്‍പ്പെടെ അഞ്ചുപേരാണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ 4 യോടെയാണ് സംഭവം. കാളിയപ്പന്‍(50),ബംഗാഴി(20), നാഗമ്മ(39), ജീവന്‍(4), വിശ്വ(1) എന്നിവരാണ് മരിച്ചത്. ഏഴു പേർക്ക് പരിക്കേറ്റിട്ടുണ്ട്, ഇവരെ തൃശ്ശൂര്‍ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

കണ്ണൂരില്‍ നിന്നും കൊച്ചിയിലേക്ക് തടി കയറ്റി വന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. ലോറിയിലെ ഡ്രൈവരും ക്ലീനറും മദ്യലഹരിയില്‍ ആയിരുന്നു . മദ്യലഹരിയിലായിരുന്ന ക്ലീനറാണ് വാഹനം ഓടിച്ചതെന്നാണ് വിവരം. ഇയാൾക്ക് ലൈസൻസില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.

സംഭവത്തില്‍ ഡ്രൈവറെയും ക്ലീനറെയും അറസ്റ്റ് ചെയ്തു. കണ്ണൂർ ആലങ്കോട് സ്വദേശി ക്ലീനറായ അലക്സ് (33), ഡ്രൈവർ ജോസ്(54) എന്നിവരാണ് അറസ്റ്റിലായത്.പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix