സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

തിരുവനന്തപുരം, തൃശൂര്‍ കോര്‍പ്പറേഷനുകള്‍ ബിജെപി പിടിക്കും: ശോഭാ സുരേന്ദ്രന്‍

കൊച്ചി: പാര്‍ട്ടി കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ ഏല്‍പ്പിച്ച എന്ത് ജോലിയും ഇതുവരെ കൃത്യമായും ആത്മാര്‍ത്ഥമായും ചെയ്തിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രന്‍. അടുത്ത വര്‍ഷത്തെ തദ്ദേശ തെരഞ്ഞെടുപ്പാണ് ഇപ്പോള്‍ തന്റെ തലയിലെന്നും തിരുവനന്തപുരം, തൃശൂര്‍ കോര്‍പ്പറേഷനുകളുടെ ഭരണം ബിജെപി പിടിക്കുമെന്നും ശോഭ പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിന് പാര്‍ട്ടി 100 ശതമാനം സജ്ജമാണ്. പാലക്കാട് മുനിസിപ്പാലിറ്റിയില്‍ ഒരു സീറ്റെങ്കിലും യുഡിഎഫിന് അധികമായി വിജയിക്കാന്‍ കഴിയുമോ എന്ന് ശോഭ വെല്ലുവിളിച്ചു.

പാലക്കാട്ടെ തോല്‍വിയുമായി ബന്ധപ്പെട്ട് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്റേതെന്ന പേരില്‍ തനിക്കെതിരെ വന്ന വാര്‍ത്തകളില്‍ മാധ്യമങ്ങളെ ശോഭ സുരേന്ദ്രന്‍ പഴിച്ചു. എല്ലാ വാര്‍ത്തയും യാഥാര്‍ത്ഥ്യമാകണമെന്നില്ല. സംസ്ഥാന അധ്യക്ഷന്റെ ഓഫീസില്‍ നിന്ന് നേരിട്ട് വിളിച്ച് പറഞ്ഞത് പോലെയാണ് ഇന്നലെ മാധ്യമങ്ങള്‍ വാര്‍ത്ത കൊടുത്തത്.

ആത്മകഥാ വിവാദം: പ്രസാധകര്‍ മര്യാദ കാണിച്ചില്ലെന്ന് ഇപി ജയരാജന്‍

പിന്നീട് വാര്‍ത്താസമ്മേളന്തതില്‍ അദ്ദേഹം തന്നെ വിശദീകരണം നല്‍കിയപ്പോള്‍ അക്കാര്യത്തില്‍ വ്യക്തത വന്നെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. ബിജെപി നേതൃയോഗത്തിനായി കൊച്ചിയില്‍ എത്തിയപ്പോഴായിരുന്നു ശോഭാ സുരേന്ദ്രന്റെ പ്രതികരണം.

പാലക്കാട്ടെ തോല്‍വിയില്‍ ശോഭ സുരേന്ദ്രനെതിരെ കുറ്റപ്പെടുത്തി കെ സുരേന്ദ്രന്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയെന്നായിരുന്നു ഇന്നലെ പുറത്തു വന്ന വാര്‍ത്ത.

Advertisement

കാൽക്കുലേറ്റർ എടുത്തോളൂ, ഇനി കണക്കിന്റെ കളി

ചെന്നൈ: നാളെ സിംബാബ്വേക്കെതിരെ സൂപ്പർ എട്ടിലെ രണ്ടാം മത്സരത്തിന് ഇന്ത്യയിറങ്ങുമ്പോൾ കളി അങ്ങ് ​ഗ്രൗണ്ടിൽ മാത്രമല്ല, തലയിലും കാൽക്കുലേറ്ററിലും കൂടിയാണ്. നെറ്റ് റൺറേറ്റ് പോസിറ്റീവ് ആകണമെങ്കിൽ സിംബാബ്‌വേയെ ചെറിയ മാർജിനിൽ തോൽപ്പിച്ചാൽ പോര. ഇന്ത്യയാണ്

Read More »

ഉള്ളി കഴിക്കുന്നതിന് മുമ്പ് ഇത് ശ്രദ്ധിക്കണേ

നമ്മുടെ കറികളിലേയും സാലഡിലേയുമെല്ലാം ഒഴിവാക്കാനാവാത്ത ഒന്നാണ് ഉള്ളിയും സവാളയുമെല്ലാം. എന്നാൽ നല്ല ഉള്ളിയും കേടായത് എങ്ങനെ തിരിച്ചറിയാം? ഉള്ളിയിലും സവാളയിലും കറുത്ത നിറത്തിലുള്ള ഫം​ഗസ് കാണുന്നുണ്ടെങ്കിൽ അറിഞ്ഞോളൂ, അവ അപകടകാരികളാണ്. പുറമേയ്ക്ക് സാധാരണ ഉള്ളി

Read More »

കേരള സ്റ്റോറി 2 വിവാദം; പ്രദർശനം തടയാനുള്ള അധികാരം കോടതിക്കില്ല, പേര് മാറ്റില്ലെന്ന് നിർമാതാവ്

കൊച്ചി: കേരള സ്റ്റോറിയുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി നിർമ്മാതാവ്. ചിത്രം ഹൈക്കോടതി കാണുന്നതിൽ എതി‌ർപ്പറിയിച്ചാണ് നിർമാതാവ് വിപുൽ അമൃത്‌ലാൽ സത്യവാങ്മൂലം നൽകിയത്. ചിത്രം വിലയിരുത്താനുള്ള അധികാരം സെൻസർ

Read More »

പിണക്കം മാറ്റി ചൈനയ്ക്ക് കൈകൊടുക്കാൻ കേന്ദ്രം

ന്യൂ ഡൽഹി: രാജ്യത്തെ നിർമ്മാണ മേഖല കൂടുതൽ ശക്തിപ്പെടുത്താൻ ചൈനയില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള കര്‍ശന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ ഇന്ത്യ. ആഗോള വിതരണ ശൃംഖലയില്‍ ഇന്ത്യയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാനാണ് ഈ നീക്കമെന്ന് കേന്ദ്ര

Read More »

മികച്ച നടി വീണ ജോർജ് ; അധിക്ഷേപിച്ച് കെ.എസ്.യു ജില്ലാ പ്രസിഡന്റ്

കണ്ണൂര്‍: ആരോ​ഗ്യമന്ത്രി വീണാ ജോർജിനെതിരെ കെ.എസ്.യു നേതാവ് രം​ഗത്ത്. 2026 ലെ മികച്ച നടിക്കുള്ള പുരസ്‌കാരം വീണാ ജോർജ്ജിന് മാത്രം അവകാശപ്പെട്ടതാണെന്ന് കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് ഫേസ്ബുക്കിൽ കുറിച്ചു.

Read More »

കനത്ത പോരാട്ടത്തിനൊരുങ്ങാൻ കേരള കോൺഗ്രസുകൾ

നിയമസഭാ തിരഞ്ഞെടുപ്പ് എത്തിനിൽക്കേ കോൺഗ്രസിലും കേരള കോൺഗ്രസിലും ദിനംപ്രതി ആശങ്കകൾ ഉയരുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. കേരള കോൺഗ്രസ് പ്രഖ്യാപിച്ച വിഐപി മണ്ഡലമായ ഇടുക്കിയിൽ ആരൊക്കെ മത്സരിക്കുമെന്നതാണ് ഇപ്പോഴത്തെ പ്രധാന ചോദ്യം. കേരള കോൺഗ്രസുകൾ

Read More »
Advertisement