Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ലെബനനിൽ വീണ്ടും ഇസ്രയേലിന്റെ വ്യോമാക്രമണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബെയ്‌റൂത്ത്: ലെബനനിൽ വീണ്ടും ഇസ്രയേലിന്റെ വ്യോമാക്രമണം നടന്നുവെന്ന് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട്. ആക്രമണത്തിൽ 31 പേർ കൊല്ലപ്പെട്ടെന്ന് ലെബനൻ ആരോഗ്യ മന്ത്രാലയം.

ഹിസ്ബുള്ള കേന്ദ്രങ്ങളായ 25 സ്ഥലങ്ങളിൽ ആക്രമണം നടത്തിയതായി ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു. ഹിസ്ബുള്ളയുടെ കമാൻഡ് സെന്ററാണ് ആക്രമണത്തിൽ ലക്ഷ്യമിട്ടതെന്നാണ് ഇസ്രയേലി സൈന്യത്തിന്റെ അവകാശവാദം. അന്താരാഷ്ട്ര തലത്തിൽ വെടിനിർത്തലിനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെ ഇക്കഴിഞ്ഞ വാരാന്ത്യത്തിലും ഇസ്രയേൽ ലെബനനിൽ ശക്തമായ ആക്രമണങ്ങൾ നടത്തിയിരുന്നു.

ആക്രമണം നടത്തിയ സ്ഥലങ്ങളിൽ നിന്നും ഒഴിഞ്ഞു പോകണമെന്ന് നേരത്തെ ജനങ്ങൾക്ക് സൈന്യം മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ബെയ്റൂത്തിന്റെ സമീപ പ്രദേശങ്ങളിൽ ഒഴിഞ്ഞുപോകാൻ നിർദേശം നൽകാതിരുന്ന മേഖലകളിലും ഇസ്രയേലിന്റെ ആക്രമണം നടന്നെന്നാണ് പ്രാദേശിക വാർത്താ ഏജൻസികളുടെ റിപ്പോർട്ട്.

Tags :

Recent News

Advertisement
WhiteswanTV Footer