Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സിബിഐ കൂട്ടിലടച്ച തത്ത തന്നെയെന്ന് ആവര്‍ത്തിച്ച് എം.വി ഗോവിന്ദന്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: നവീൻ ബാബുവിന്റെ മരണത്തിലെ അന്വേഷത്തിൽ സിബിഐ കൂട്ടിലടച്ച തത്ത തന്നെയെന്ന് ആവര്‍ത്തിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. നവീന്‍ ബാബുവിന്‍റെ കുടുംബത്തിന്‍റെ ഹര്‍ജിയില്‍ കോടതി തീരുമാനം എടുക്കട്ടേയെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി തീര്‍പ്പാക്കി ഹൈക്കോടതി. ഇതേ ആവശ്യത്തില്‍ നവീനിന്‍റെ ഭാര്യയുടെ ഹര്‍ജി നിലവിലുണ്ടെന്ന സര്‍ക്കാര്‍ വാദം പരിഗണിച്ചായിരുന്നു നടപടി.

ചേർത്തല സ്വദേശി മുരളീധരനാണ് സിബിഐ അന്വേഷണം തേടി ഹർജി നൽകിയത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

Recent News

Advertisement
WhiteswanTV Footer