Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ബിജെപി ദേശീയ നേതാക്കൾ മുനമ്പം സന്ദർശിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബിജെപി ദേശീയ നേതാവും സംസ്ഥാന പ്രഭാരിയുമായ പ്രകാശ് ജാവ്ദേക്കർ, സംസ്ഥാന സഹപ്രഭാരിയും എംപിയുമായ അപരാജിത സാരംഗി എന്നിവർ സമരത്തിന്റെ 57-ആം ദിവസമായ ഇന്ന് മുനമ്പം സമര പന്തൽ സന്ദർശിച്ചു. ബിജെപി സംസ്ഥാന സമിതി അംഗം അഡ്വ.ഷോൺ ജോർജ്, സംസ്ഥാന വക്താവ് അഡ്വ. ശങ്കു ടി ദാസ്, മൈനോറിറ്റി മോർച്ച സംസ്ഥാന പ്രസിഡന്റ്‌ ജിജി തോമസ് ഉൾപ്പടെ മറ്റ് ബിജെപി പ്രവർത്തകർ നേതാക്കളെ അനുഗമിച്ചു.

കമ്മീഷനെ നിയോഗിച്ചത് വഴി മുനമ്പം വിഷയത്തെ പ്രാദേശിക വിഷയമാക്കി ഒത്തുതീർപ്പാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. ഇത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടിയുള്ള തന്ത്രം മാത്രമാണ്. വഖഫ് നിയമ ഭേദഗതിയിലൂടെ മാത്രമേ മുനമ്പം വിഷയത്തിന് ശാശ്വതമായ പരിഹാരം കാണാൻ കഴിയൂ. ഭരണഘടനയ്ക്ക് മുകളിലുള്ള വഖഫിന്റെ അവകാശങ്ങൾ നിയമനിർമാണത്തിലൂടെ പരിഹരിക്കുമെന്നും. വരാൻ പോകുന്ന പാർലമെന്റിന്റെ ബഡ്ജറ്റ് സെക്ഷനിൽ തന്നെ വഖഫ് ഭേദഗതി നിയമം പാസാക്കുമെന്നും പ്രകാശ് ജാവ്ദേക്കർ പറഞ്ഞു. മുനമ്പത്തിലെ വിഷയങ്ങൾ കൃത്യമായി സംയുക്ത പാർലമെന്ററി സമിതിയുടെ (ജെ.പി.സി.) റിപ്പോർട്ടിൽ പരാമർശിക്കപ്പെടുമെന്ന് അപരാജിത സാരംഗി ഉറപ്പു നൽകി.

Recent News

Advertisement
WhiteswanTV Footer