Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കോണ്‍ഗ്രസിന്റെ വിപുലമായ പ്രവര്‍ത്തക സമിതി യോഗം ഡിസംബര്‍ 26, 27 ദിവസങ്ങളില്‍ ബെല്‍ഗാവിയില്‍ നടക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോണ്‍ഗ്രസിന്റെ വിപുലമായ പ്രവര്‍ത്തക സമിതി യോഗം ഡിസംബര്‍ 26, 27 ദിവസങ്ങളില്‍ ബെല്‍ഗാവിയില്‍ നടക്കും. 1924ല്‍ ബെല്‍ഗാവിയില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ ദേശീയ അദ്ധ്യക്ഷനായ മഹാത്മ ഗാന്ധിയുടെ ജന്മശതാബ്ദി വാര്‍ഷികത്തോടനുബന്ധിച്ചാണ് പ്രവര്‍ത്തക സമിതി ബെല്‍ഗാവിയില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കളും ഭാരവാഹികളും പങ്കെടുക്കുന്ന പൊതുയോഗം സിപിഇഡി മൈതാനത്ത് സംഘടിപ്പിച്ചിട്ടുണ്ട്. ജന്മശതാബ്ദി പരിപാടികളെ കുറിച്ച് ആലോചിക്കാന്‍ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ നേതൃത്വത്തില്‍ ഇന്ന് കോണ്‍ഗ്രസ് ഭവനില്‍ യോഗം ചേര്‍ന്നു.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍, 150 എംപിമാര്‍, 40 പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അദ്ധ്യക്ഷന്‍മാര്‍, നിയമസഭ കക്ഷി നേതാക്കള്‍, മുഖ്യമന്ത്രിമാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് ഡി കെ ശിവകുമാര്‍ പറഞ്ഞു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix